കുവൈത്ത്: ആംബുലൻസ് സെന്ററിന് സമീപം മിസൈൽ അവശിഷ്ടം വീണ് പരിക്കേറ്റ മെഡിക്കൽ എമർജൻസി ജീവനക്കാരെ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദി സന്ദർശിച്ചു.
പരിക്കേറ്റവരുടെ ആരോഗ്യനില സ്ഥിരമാണെന്നും വിദഗ്ധ മെഡിക്കൽ സംഘങ്ങളുടെ മേൽനോട്ടത്തിൽ ചികിത്സ ലഭിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. കൂടാതെ, കുവൈത്തിലെ ആരോഗ്യ സംവിധാനം പൂർണ സജ്ജതയോടെയും കാര്യക്ഷമതയോടെയും പ്രവർത്തിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

