HomeGULFവീടുകളിൽ സുരക്ഷാ ഉപകരണങ്ങൾ ഒരുക്കണം: കുവൈത്ത് ഫയർ ഫോഴ്‌സ് മുന്നറിയിപ്പ്

വീടുകളിൽ സുരക്ഷാ ഉപകരണങ്ങൾ ഒരുക്കണം: കുവൈത്ത് ഫയർ ഫോഴ്‌സ് മുന്നറിയിപ്പ്

spot_img

കുവൈത്ത്: കുവൈത്ത് ഫയർ ഫോഴ്‌സ് നിലവിലെ പ്രദേശികവും ദേശീയവുമായ സാഹചര്യങ്ങളെ തുടർന്ന് വീടുകളിൽ ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ഒരുക്കണമെന്ന് പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.

ഫയർ എക്സ്റ്റിങ്വിഷർ, സ്മോക്ക് ഡിറ്റക്ടർ, ഫയർ ബ്ലാങ്കറ്റ്, ഫസ്റ്റ് എയ്ഡ് കിറ്റ് എന്നിവ വീടുകളിൽ നിർബന്ധമായും ഒരുക്കണമെന്ന് അധികൃതർ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ അപകടസാധ്യത കുറയ്ക്കാനും പ്രാഥമിക രക്ഷാപ്രവർത്തനത്തിന് സഹായകരവുമാണ് ഇവ.

എല്ലാത്തരം തീപിടിത്തങ്ങളും നിയന്ത്രിക്കാൻ പൗഡർ ഫയർ എക്സ്റ്റിങ്വിഷർ ഏറെ ഫലപ്രദമാണെന്നും, കുവൈത്തിൽ തീപിടിത്തങ്ങൾക്ക് സാധാരണയായി ഇലക്ട്രിക്കൽ തകരാറുകളാണ് പ്രധാന കാരണം എന്നും ഫയർ ഫോഴ്‌സ് വ്യക്തമാക്കി.

കൂടാതെ ഇലക്ട്രിക്കൽ ഉപകരണങ്ങൾ അമിതമായി ഉപയോഗിക്കരുതെന്നും, വിവരങ്ങൾക്കായി അധികൃത സ്രോതസുകൾ മാത്രം ആശ്രയിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!