കുവൈറ്റ് സിറ്റി : ഇറാന്റെ ആക്രമണങ്ങൾ കുവൈത്തിന്റെ വ്യോമപരിധിയെയും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവള സൗകര്യങ്ങളെയും ബാധിച്ചതിനെതിരെ കുവൈത്തിലെ സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷനിലേക്ക് (ICAO) ഔദ്യോഗിക പ്രതിഷേധം സമർപ്പിച്ചു.
ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ നിയമങ്ങളുടെ ഗുരുതര ലംഘനമാണെന്നും, യാത്രക്കാരുടെയും എയർലൈൻ ജീവനക്കാരുടെയും സുരക്ഷയെ അപകടത്തിലാക്കിയതായും അധികൃതർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കേണ്ടി വന്നതോടെ വലിയ സാമ്പത്തിക നഷ്ടവും ഉണ്ടായതായി സിവിൽ ഏവിയേഷൻ അറിയിച്ചു.കുവൈത്തിന്റെ വ്യോമപരിധിയും സിവിൽ സൗകര്യങ്ങളും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ ICAO സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
