HomeGULFകഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്ത് വ്യോമപരിധിയിൽ 7 ശത്രു ഡ്രോണുകൾ കണ്ടെത്തി; 4 എണ്ണം തകർത്തു

കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്ത് വ്യോമപരിധിയിൽ 7 ശത്രു ഡ്രോണുകൾ കണ്ടെത്തി; 4 എണ്ണം തകർത്തു

spot_img

കുവൈറ്റ് സിറ്റി : കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിന്റെ വ്യോമപരിധിയിൽ 7 ശത്രു ഡ്രോണുകൾ കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവായ കേണൽ സൗദ് അബ്ദുൽഅസീസ് അൽ-അത്‌വാൻ അറിയിച്ചു. പ്രതിരോധ സംവിധാനങ്ങൾ 4 ഡ്രോണുകൾ വിജയകരമായി തടഞ്ഞ് നശിപ്പിച്ചുവെന്നും, മറ്റുള്ള 3 ഡ്രോണുകൾ ഭീഷണി മേഖലയ്ക്ക് പുറത്തേക്ക് വീണതിനാൽ അപകടമുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ ശത്രു ഡ്രോണുകളെ നേരിടുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ പരിശോധനയും സ്ഫോടകവസ്തു നിർവീര്യമാക്കലും നടത്തുന്ന സംഘങ്ങളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികളുമാണ് ഇതിന് കാരണം. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ കുവൈത്ത് സായുധസേന പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!