HomeCommunityഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) ...

ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു

spot_img

2026 ഫെബ്രുവരി 23-ന് കുവൈത്തിലെ റാഡിസൺ ബ്ലൂ ഹോട്ടലിലെ അൽ ഹാഷ്മി ബാൾ റൂമിൽ നടന്ന പരിപാടിയിൽ പ്രഗത്ഭ വ്യക്തികൾ, നയതന്ത്ര പ്രതിനിധികൾ, സാമൂഹ്യ നേതാക്കൾ, ബിസിനസ് പ്രമുഖർ എന്നിവർ പങ്കെടുത്തു. പരിപാടിയിൽ കുവൈത്ത് രാജകുടുംബാംഗവും ഫർവാനിയ ഗവർണറുമായ ഷെയ്ഖ് അത്ബി നാസർ അൽ-സബാഹ്, ഇന്ത്യൻ അംബാസഡർ പരമിതാ ത്രിപാഠി, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, നയതന്ത്രജ്ഞർ, കുവൈത്തി ഉദ്യോഗസ്ഥർ, പ്രമുഖ വ്യവസായികൾ, ഫിമയുടെ അംഗ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു .ഫിമ പ്രസിഡന്റ് കരീം ഇർഫാൻ സദസ്സിൽ സന്നിഹിതരായ പ്രമുഖരെയും അതിഥികളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്തു.

ഫിമയുടെ സേവനങ്ങളും സാമൂഹ്യ മുന്നേറ്റ പ്രവർത്തനങ്ങളും അവലോകനം ചെയ്ത് സംസാരിച്ചു. അംഗ സംഘടനകൾ തമ്മിലുള്ള ഐക്യം, സേവനം, സഹകരണം എന്നിവയോടുള്ള ഫെഡറേഷന്റെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു.ഇന്ത്യൻ അംബാസഡർ പരമിതാ ത്രിപാഠി, കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനായി ഫിമ നൽകുന്ന സംഭാവനകളെ പ്രശംസിക്കുകയും അംഗ സംഘടനകൾ തമ്മിലുള്ള ശക്തമായ ഐക്യത്തെയും സഹകരണത്തെയും അഭിനന്ദിക്കുകയും ചെയ്തു. സമൂഹ സംഘടനകൾ കുവൈത്തിൽ സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിൽ വഹിക്കുന്ന സേവനങ്ങൾ അവർ വിലയിരുത്തി. ഷെയ്ഖ് അത്ബി നാസർ അൽ-സബാഹ് റമദാൻ ആശംസകൾ അറിയിച്ചു. ഫിമയ്ക്കും കുവൈത്തിലെ മൊത്തം ജനങ്ങൾക്കും അദ്ദേഹം ആശംസകൾ നേർന്നു. കുവൈത്തിൽ സാമൂഹിക ഐക്യവും സഹകരണവും ശക്തിപ്പെടുത്തുന്നതിൽ സംഘടനകളുടെ പങ്ക് അദ്ദേഹം പ്രശംസിച്ചു.വലിയ പങ്കാളിത്തത്തോടെ നടന്ന പരിപാടി ഭംഗിയാർന്ന വിരുന്നോടെ സമാപിച്ചു.

ഐക്യത്തിൻറെയും സൗഹൃദത്തിൻറെയും ഓർമ്മപ്പെടുത്തലായ ഒരു വിജയകരമായ ആഘോഷമായി ചടങ്ങു മാറി.ബഷീർ ബാത്ത, മുബീന് ഷെയ്ഖ് , മെഹബൂബ് നടേമ്മൽ, അസ്ലം താക്കൂർ, ഫൈസൽ കെ വി, വാജിദ് അലി എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.ഇഷാൻ അഹമ്മദിൻറെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ് ഇസ്‌റാർ അഹമ്മദ് സ്വാഗതഭാഷണം നടത്തി. ഡോ. ഹിദായത്തുള്ള യുടെ നന്ദി പ്രകടനത്തോടെ പരിപാടി അവസാനിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!