കുവൈറ്റ് സിറ്റി : പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്. അമേരിക്കൻ ഡോളറിനെതിരെ 82 പൈസ ഇടിഞ്ഞ് രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയായ 93.71ൽ എത്തി. ചരിത്രത്തിലാദ്യമായാണ് രൂപയുടെ മൂല്യം ഇത്രയും താഴേക്ക് പോകുന്നത്.
പശ്ചിമേഷ്യയിലെ സംഘർഷവും ആഗോള സാമ്പത്തിക അനിശ്ചിതത്വവും കാരണം ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. അതോടൊപ്പം നിലവിൽ 1 കുവൈത്ത് ദിനാർ ഏകദേശം 303 ഇന്ത്യൻ രൂപ വരെ ഉയർന്നിരിക്കുകയാണ്. രൂപയുടെ മൂല്യത്തകർച്ച കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്ക് വലിയ നേട്ടമാകുകയാണ്. നാട്ടിലേക്ക് പണം അയക്കുന്നവർക്ക് മുമ്പേക്കാൾ കൂടുതൽ രൂപ ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
