കുവൈറ്റ്സിറ്റി: ഇറാൻ നടത്തിയ ആക്രമണം ആരംഭിച്ചതിന് ശേഷം 46 ഡ്രോണുകളും 6 മനുഷ്യരഹിത വിമാനങ്ങളും (UAV) കുവൈത്ത് നാഷണൽ ഗാർഡിന്റെ “ഡ്യൂട്ടി” ഫോഴ്സ് തകർത്തതായി അധികൃതർ അറിയിച്ചു.നാഷണൽ ഗാർഡിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദ്ആൻ ഫദൽ മാധ്യമ ബ്രീഫിംഗിൽ പറഞ്ഞു:
ആക്രമണം ആരംഭിച്ചതിനുശേഷം വിവിധ സ്ഥലങ്ങളിൽ കണ്ടെത്തിയ മിസൈൽ അവശിഷ്ടങ്ങളുമായി ബന്ധപ്പെട്ട 42 പരാതികൾ എഞ്ചിനീയറിംഗ് ബറ്റാലിയനിലെ എക്സ്പ്ലോസീവ് ഓർഡ്നൻസ് ഡിസ്പോസൽ യൂണിറ്റ് കൈകാര്യം ചെയ്തു.രാജ്യത്തെ 67 പ്രധാന കേന്ദ്രങ്ങൾ സുരക്ഷിതമായി സംരക്ഷിച്ചുകൊണ്ട് നാഷണൽ ഗാർഡ് സജ്ജമായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈത്തിലെ വായുവിലും കടൽജലത്തിലും റേഡിയേഷൻ നിലകൾ സാധാരണ പരിധിയിലാണെന്നും അദ്ദേഹം ജനങ്ങളെ ആശ്വസിപ്പിച്ചു.
