HomeGULFകുവൈറ്റിൽ വൈദ്യുതി മുടങ്ങുമെന്ന പ്രചാരണം വ്യാജം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം

കുവൈറ്റിൽ വൈദ്യുതി മുടങ്ങുമെന്ന പ്രചാരണം വ്യാജം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം

spot_img

കുവൈറ്റ് സിറ്റി: രാജ്യത്തെ വിവിധ പാർപ്പിട മേഖലകളിൽ വരും മണിക്കൂറുകളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. അബ്ദുള്ള അൽ-മുബാറക്, വെസ്റ്റ് അബ്ദുള്ള അൽ-മുബാറക്, ജാബർ അൽ-അഹമ്മദ്, സൗത്ത് ജഹ്‌റ, ഫഹദ് അൽ-അഹമ്മദ്, ഹദിയ, സാൽമിയ, ഈസ്റ്റ് ഹവല്ലി, ഖൈത്താൻ, ഫുനൈറ്റീസ് തുടങ്ങിയ പ്രദേശങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്നായിരുന്നു പ്രചാരണം.

എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന ലിസ്റ്റുകൾ 2024-ലേതാണെന്നും നിലവിൽ അത്തരത്തിലുള്ള യാതൊരു നടപടികളും മന്ത്രാലയത്തിന്റെ പരിഗണനയിലില്ലെന്നും അധികൃതർ വ്യക്തമാക്കി.

ഇത്തരം തെറ്റായ വാർത്തകൾ ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കൂ എന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയ വഴിയുള്ള അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകൾ വഴി ലഭിക്കുന്ന വിവരങ്ങൾ മാത്രം വിശ്വാസത്തിലെടുക്കണമെന്നും സ്വദേശികളോടും പ്രവാസികളോടും അധികൃതർ അഭ്യർത്ഥിച്ചു. നിജസ്ഥിതി ബോധ്യപ്പെടാതെ വാർത്തകൾ ഷെയർ ചെയ്യുന്നത് ഒഴിവാക്കണമെന്നും കർശന നിർദ്ദേശമുണ്ട്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!