കുവൈറ്റ് സിറ്റി : കണ്ണൂർ സ്വദേശി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു, കതിരൂർ പൊന്ന്യത്ത് മാലുകണ്ടി വീട്ടിൽ വത്സൻ നാരോന്തുണ്ടിക്കണ്ടി (60) ആണ് മരിച്ചത്. അദാൻ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം. 23 വർഷമായി പ്രമുഖ സ്വകാര്യ കമ്പനിയിൽ ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ത്രീജിമ. വിഷ്ണു (20), വെങ്കിടേഷ് (9) എന്നിവർ മക്കളാണ്.
സഹോദരങ്ങൾ: രവീന്ദ്രൻ, രാഘവൻ, രാജൻ, രഗുനാഥ്, സുരേന്ദ്രൻ, സഹോദരിമാർ: രാധ, പ്രേമ, രജിത.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി കുവൈറ്റിലെ സാമൂഹിക പ്രവർത്തകൻ സലിം കൊമ്മേരിയുടെയും സുഹൃത്ത് റോയ് പാറേമലയിലിന്റെയും നേതൃത്വത്തിൽ മറ്റു നടപടിക്രമങ്ങൾ ചെയ്തു വരികയാണ്.
