HomeCommunityഓവർസീസ് എൻ.സി. പി. നിയമസഭ തിരഞ്ഞെടുപ്പ് അവലോകന യോഗം സംഘടിപ്പിച്ചു

ഓവർസീസ് എൻ.സി. പി. നിയമസഭ തിരഞ്ഞെടുപ്പ് അവലോകന യോഗം സംഘടിപ്പിച്ചു

spot_img

കേരള നിയമസഭാ ഇലക്ഷൻ പ്രചരണത്തിൻ്റെ ഭാഗമായി ഓവർസീസ് എൻ.സി.പി കുവൈറ്റ് കമ്മിറ്റി സൂം ആപ്ലിക്കേഷനിലൂടെ ഓൺലൈൻ തിരഞ്ഞെടുപ്പ് പ്രചരണ അവലോകന യോഗം സംഘടിപ്പിച്ചു.

കേരള നിയമസഭാ തിരഞ്ഞെ ടുപ്പിൽ ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർ ത്ഥികളുടെ വിജയം ഉറപ്പാക്കുന്നതിനു വേണ്ടിഒ എൻ സി. പി പ്രവർത്തകരെ ഉൾപ്പെടുത്തി പ്രവാസികൾക്കിടയിൽ പ്രചരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി രൂപീകരിച്ചകമ്മറ്റികളുടെ ഇലക്ഷൻ പ്രചരണ അവലോകന യോഗത്തിൽ വിവിധ കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു.എൻ സി പി (എസ് പി ) ഓവർസീസ് സെൽ ദേശീയ അദ്ധ്യക്ഷനായ ബാബു ഫ്രാൻസീസ് യോഗ ഉദ്ഘാടനം നിർവ്വഹിച്ചു.

കുവൈറ്റ് കമ്മിറ്റി പ്രസിഡണ്ട് ജീവ്സ്എരിഞ്ചേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി അരുൾ രാജ് സ്വാഗതം പറഞ്ഞു. ദേശീയ ട്രഷറർ ബിജു സ്റ്റീഫൻ ഇടതു സർക്കാരിൻ്റെ പ്രവാസി ക്ഷേമ പദ്ധതികൾ വിശദീകരിച്ചു .ജില്ലാ കമ്മിറ്റി ഭാരവാഹികളായ പ്രിൻസ് കൊല്ലപ്പിള്ളിൽ, ജിനു ജേക്കബ്, സൂരജ് പോണത്ത്, അബ്‌ദുൾ അസീസ്, അശോകൻ തിരുവനന്തപുരം, പിൻ്റോ ,സണ്ണി അല്ലീസ് എന്നിവർ സംസാരിച്ചു. സംഘടന സെക്രട്ടറി രതീഷ് വർക്കല നന്ദി പറഞ്ഞു

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!