HomeCommunityകോഴിക്കോട് പതിമൂന്ന് സീറ്റും യുഡിഫ് വിജയിക്കും - അഡ്വ. കെ. പ്രവീൺ കുമാർ

കോഴിക്കോട് പതിമൂന്ന് സീറ്റും യുഡിഫ് വിജയിക്കും – അഡ്വ. കെ. പ്രവീൺ കുമാർ

spot_img

കുവൈത്ത് സിറ്റി: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഓ.ഐ.സി.സി കുവൈത്ത് കോഴിക്കോട് ജില്ല കമ്മിറ്റി ഓൺലൈൻ കൺവെൻഷൻ സംഘടിപ്പിച്ചു.പ്രസിഡന്റ് ശിവദാസൻ പിലാക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് ബി.എസ് പിള്ള ഉദ്‌ഘാടനം ചെയ്തു. സംസ്‌ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിൽ മുഖ്യപ്രഭാഷണം നടത്തി.വിവിധ സ്ഥാനാർത്ഥികളായ അഡ്വ.കെ പ്രവീൺ കുമാർ (കൊയിലാണ്ടി), അഡ്വ. ഫാത്തിമ തഹ്‌ലിയ(പേരാമ്പ്ര), അഡ്വ. വിദ്യ ബാലകൃഷ്ണൻ(എലത്തൂർ), വി.ടി സൂരജ്(ബാലുശ്ശേരി) എന്നിവർ പ്രചരണ തിരക്കിനിടയിലും യോഗത്തിൽ പങ്കുചേർന്നു സംസാരിച്ചു.

കോഴിക്കോട് മുഴുവൻ സീറ്റുകളിലും യുഡിഫ് വിജയിക്കുമെന്നും പത്ത് വർഷത്തെ ഇടത് ഭരണത്തിനെതിരെയുള്ള ജനവിധി ആയിരിക്കും മെയ് നാലിന് ഉണ്ടാകുക എന്നും ഡിസിസി പ്രസിഡന്റ് കൂടിയായ അഡ്വ കെ.പ്രവീൺ കുമാർ കൂട്ടിച്ചേർത്തു. സംഘടന ചുമതലയുള്ള നാഷണൽ ജനറൽ സെക്രട്ടറി നിസാം എം.എ, ജനറൽ സെക്രട്ടറിമാരായ സുരേഷ് മാത്തൂർ, ഷംസുദ്ധീൻ കുക്കു, ജില്ല ചുമതലയുള്ള നാഷണൽ ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ, നാഷണൽ ഭാരവാഹി പ്രജു, കെ.എം.സി.സി വൈസ് ചെയർമാൻ ബഷീർ ബാത്ത, ജില്ല പ്രസിഡന്റ് അസീസ് തിക്കോടി, ഒ.ഐ.സി.സി ജില്ല വൈസ് പ്രസിഡന്റുമാരായ മനാഫ് മാത്തോട്ടം, ഉബൈദ് സി.കെ, സെക്രട്ടറിമാരായ തുളസീധരൻ, വിനോദ് എൻ., ഹമീദ് കേളോത്ത്, ഫെറിൻ അസ്‌ലം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജന.സെക്രട്ടറി റിഹാബ് തൊണ്ടിയിൽ സ്വാഗതവും ട്രെഷറർ ഷൗക്കത്ത് അലി നന്ദിയും പറഞ്ഞു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!