HomeGULFനാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഗാർഹിക തൊഴിലാളി കുവൈത്തിൽ മരിച്ചു.

നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഗാർഹിക തൊഴിലാളി കുവൈത്തിൽ മരിച്ചു.

spot_img

കുവൈത്ത് സിറ്റി: നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കുവൈത്തിൽ ജോലി ചെയ്തിരുന്ന




ഫിലിപ്പീനോ വനിതാ ഗാർഹിക തൊഴിലാളി ആനി റോസൽ അമോർ മരണപ്പെട്ടത്. അഗുസാൻ ഡെൽ നോർട്ടെ സ്വദേശിയായ ഇവരെ തൊഴിൽസ്ഥലത്തിലെ ബാത്ത്‌റൂമിൽ ബോധരഹിതയായി സഹപ്രവർത്തകൻ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസ് മെഡിക്കൽ വിഭാഗത്തിനെ അറിയിച്ചു.

ആശുപത്രിയിൽ എത്തിച്ചപ്പോൾ തലയിലെ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. അവരുടെ ജോലി കരാർ ഏപ്രിൽ 14ന് അവസാനിക്കാനിരിക്കെ നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. മരണം ഉയർന്ന രക്തസമ്മർദ്ദം കാരണം ആയിരിക്കാമെന്ന് സംശയിക്കുന്നു. മൃതശരീരം ഫിലിപ്പീൻസിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികക്കായി കുടുംബം സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!