HomeCommunity'കേര' മെഡിക്കൽ ക്യാമ്പ് നടത്തി

‘കേര’ മെഡിക്കൽ ക്യാമ്പ് നടത്തി

Google search engine

കുവൈത്ത് : കുവൈത്ത് എറണാകുളം റസിഡൻസ് അസോസിയേഷൻ 2026 ഫെബ്രുവരി ആറാം തീയതി വെള്ളിയാഴ്ച ഷിഫാ അൽ ജസീറ ഫഹാഹീൽ ബ്രാഞ്ച്മായി സഹകരിച്ച് രാവിലെ എട്ടു മുതൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. 150 അധികം ആളുകൾ പങ്കെടുത്ത മെഡിക്കൽ ക്യാമ്പിൽ ആളുകളുടെ ബ്ലഡ് പ്രഷർ ബ്ലഡ് ഷുഗർ കൊളസ്ട്രോൾ ഫുൾ ബോഡി ചെക്കപ്പ് കൂടാതെ ആവശ്യമായ ആളുകളുടെ കണ്ണുകൾ പരിശോധിച്ചു. ക്യാമ്പിൽപങ്കെടുത്ത രോഗികൾക്ക് ആരോഗ്യപരിപാലനത്തെ കുറിച്ച് പൊതുവായ സംശയങ്ങൾക്ക് ഷിഫാ അൽ ജസീറ ക്ലിനിക്കിന്റെ അഡ്മിനിസ്ട്രേഷൻ മാനേജർ ഗുണശീലൻ മറുപടി നൽകുകയും ചെയ്തു.

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബാബു, നൂർജഹാൻ, അനിൽ എസ്.പി, കേര അംഗങ്ങൾ ദീദി, ലസിത, നയന, റിങ്കു, അജിത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.ജന സെക്രട്ടറി രാജേഷ് മാത്യു സ്വാഗതവും പ്രസിഡന്റ് ബിനിൽ സ്കറിയ ആമുഖപ്രഭാഷണവും ട്രഷറർ ശശികുമാർ, ക്യാമ്പ് കൺവീനർ നൈജിൽ ആശംസകൾ അറിയിക്കുകയും കേന്ദ്ര കമ്മിറ്റി അംഗം ജീൻസ് നന്ദിയും പറഞ്ഞു.

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!