HomeCommunityഖുർആനും,പ്രാവാചക ചര്യയും മുറുകെ പിടിച്ച് നന്മയുടെ വാഹകരായി ജീവിക്കുക

ഖുർആനും,പ്രാവാചക ചര്യയും മുറുകെ പിടിച്ച് നന്മയുടെ വാഹകരായി ജീവിക്കുക

spot_img

ശൈഖ് സുഊദ് അൽ ഹഷഫ് അൽ മുതൈരി . ഖുർആനും,പ്രാവാചക ചര്യയും മുറുകെ പിടിച്ച് നന്മയുടെ വാഹകരായി ജീവിക്കാനും,ആസന്നമായ റമദാനിലേക്ക് സംശുദ്ധമായ മനസ്സുമായി തയ്യാറെടുക്കാനും, റമദാനിനെ അതിന്റെ പൂർണ്ണ അർത്ഥത്തിൽ ഉൾകൊള്ളാനും ജംഇയ്യത്തു ഇഹി യാഉത്തുറാസ് അൽ ഇസ്‌ലാമി ഫർവാനിയ ഗവര്ണറേറ്റ് ജനറൽ മാനേജർ എൻജിനീയർ ശൈഖ് സുഊദ് അൽ ഹഷഫ്പറഞ്ഞു.

കുവൈത്ത് കേരള ഇസ്‌ലാഹീ സെന്റർ റിഗ്ഗായി ഔഖാഫ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അഹ്‌ലൻ വ സഹ്‌ലൻ പ്രോഗ്രാം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈറ്റിന്റെ വളർച്ചയിൽ കേരളക്കാർ ഏറെ പങ്ക് വഹിച്ചിട്ടുണ്ട്. കുവൈത്ത് നിങ്ങളുടെ രണ്ടാം രാഷ്ട്രമാണ്. നാം സഹോദരങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളികൾക്കിടയിൽ കുവൈറ്റ് കേരളാ ഇസ്‌ലാഹീ സെന്റർ നടത്തുന്ന പ്രബോധന പ്രവർത്തനങ്ങളെയും സാമൂഹിക പ്രവർത്തനങ്ങളെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. ഔഖാഫ് മന്ത്രാലയം ഉദ്യോഗസ്ഥൻ മുഹമ്മദ് അലി ആശംസ സംസാരം നടത്തി.

കഴിഞ്ഞ നവംബറിൽ നടന്ന ഖുർആൻ വിജ്ഞാന പരീക്ഷ വിജയികൾക്കുള്ള സമ്മാന വിതരണം മുഖ്യ അഥിതി സുഊദ് അൽ ഹഷഫ് നിർവഹിച്ചു. ശേഷം നടന്ന പ്രഭാഷണ പരിപാടിയിൽ ഖുർആൻ അനുഗ്രഹവും ആനന്ദവും എന്ന വിഷയത്തിൽ അബ്ദുസ്സലാം സ്വലാഹിയും, നോമ്പ് വിധിവിലക്കുകൾ എന്ന വിഷയത്തിൽ ഷഫീഖ് അബ്ദുറഹീമും, സകാത്ത് സംഭരണവും, വിതരണവും എന്ന വിഷയത്തിൽ പി.എൻ.അബ്ദുറഹിമാൻ അബ്ദുൽ ലത്തീഫും പ്രഭാഷണം നടത്തി. പ്രഭാഷണ ശേഷം ചോദ്യോത്തര പരിപാടിയും നടന്നു. അറിവും വിനോദവും സമന്വയിപ്പിച്ചുമറ്റൊരു വേദിയിൽ കുട്ടികൾക്കായി ഒരുക്കിയ ‘കിഡ്സ് കോർണർ’. എന്ന പരിപാടി കുട്ടികൾക്ക് പുത്തൻ അനുഭവമായി.

കുട്ടികളും നോബും എന്ന വിഷയത്തിൽ സമീർ അലി ഏകരൂൽ ഖുർആനിലെ കഥകൾ എന്ന വിശയത്തിൽ നൗഫൽ സ്വലാഹി ക്ലാസ് എടുത്തു. കുട്ടികൾക്ക് വേണ്ടി കളറിങ്‌ മത്സരം ,ക്വിസ് , അസ്മാഉൽ ഖുർആൻ ലക്കി ഡ്രോ ,തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.സെൻറർ ആക്റ്റിങ് പ്രസിഡന്റ് സി.പി അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ നടന്ന പ്രോഗ്രാമിൽ ജനറൽ സെക്രട്ടറി സുനാഷ് ശുക്കൂർ സ്വാഗതവും, ദഅവ സെക്രട്ടറി സക്കീർ കൊയിലാണ്ടി നന്ദിയും പറഞ്ഞു. കുട്ടികളുടെ പ്രോഗ്രാം ഷമീർ മദനി കൊച്ചി, അബ്ദുൽമജീദ് മദനി, ഹിഫ്സു റഹ്മാൻ, സാജു ചെമ്മനാട് , നൗഫൽ കോടാലി ,ജൗഹർ ജഹ്റ ,എന്നിവർ നേതൃതം നൽകി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!