കുവൈത്ത് സിറ്റി: കെ.കെ.എം.എ ഫർവാനിയ ബ്രാഞ്ചിന്റ വാർഷിക ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മഗാദീർ മാളിൽ വെച്ച് നടന്നു. പ്രസിഡന്റ് സജ്‌ബീർ അലി അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.കെ.എം.എ കേന്ദ്ര പ്രസിഡന്റ് കെ.ബഷീർ യോഗം ഉൽഘാടനം ചെയ്തു. സുൽഫികർ തിരുവങ്ങൂർ മുഖ്യ പ്രഭാഷണം നടത്തി. പ്രവർത്തന റിപ്പോർട്ട് ആക്റ്റിംഗ് സെക്രട്ടറി റിഹാബ് ടി, സാമ്പത്തിക റിപ്പോർട്ട് ട്രഷറർ നവാസ് ഇസ്മായിൽ, ഓഡിറ്റ് റിപ്പോർട്ട് ഡോ. എസ് മുഹമ്മദും അവതരിപ്പിച്ചു.ഏറ്റവും കൂടുതൽ മെമ്പർഷിപ്പ് കൊണ്ടുവന്ന ശരീഫ് പി.എം, മഹ്മൂദ് പെരുമ്പ, മുഹമ്മദ് സലീം പി.പി.പി, നദീർ ടി. എന്നിവർക്ക് മെമെന്റൊ നൽകി. കേന്ദ്ര മാഗ്നെറ്റ് വൈസ് പ്രസിഡന്റ് ഫിറോസ് ടി, ഫർവാനിയ ഫിറ്റ്നെസ് ക്യാപ്റ്റൻ ഷംസീർ നാസർ,സോണൽ എഫ്.ബി.സ് വിപി സാബിർ എൻ.കെ, ഇസ്മായിൽ ഖാൻ, മൊയ്‌ദീൻ കുട്ടി, മുഹമ്മദ് കുട്ടി,അഷ്‌റഫ് അൻവരി, മുഹമ്മദ് സയാൻ എന്നിവരെ ചടങ്ങിൽ വച്ച് ആദരിച്ചു.തുടർന്ന് നടന്ന പുതിയ ഭരണ സമിതി തെരഞ്ഞെടുപ്പ് കേന്ദ്ര വൈസ് പ്രസിഡന്റ് അസ്‌ലം ഹംസ നിയന്ത്രിച്ചു. ഒ.എം ഷാഫി അവതാരകനും മഹ്മൂദ് പെരുമ്പ അനുമോദകനായും സമർപ്പിച്ച പാനൽ യോഗം ഐക്യകണ്ഠേനെ അംഗീകരിച്ചു.ഗഫൂർ നൂർമഹൽ (പ്രസിഡന്റ്), സാജിദ് ടി.കെ.പി (ജനറൽ സെക്രട്ടറി), നവാസ് ഇസ്മായിൽ(ട്രഷറർ), കുഞ്ഞമ്മദ് പി(വർക്കിംഗ് പ്രസിഡന്റ്)അബൂബക്കർ വി, നദീർ ടി, ഷഹീൻ അറക്കൽ, മൊഹീനുദ്ധീൻ, ഉജൂബ്,മുഹമ്മദ് ഹനീഫ ഒ.കെ, ശമ്മാസ് മുസ്തഫ, ഉമ്മർ എം.വി, ഇസ്മായിൽ ഖാൻ, തൽഹത് എന്നിവരാണ് വിവിധ വകുപ്പുകളുടെ വൈസ് പ്രസിഡന്റുമാർ.പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്ക് കേന്ദ്ര വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ, ബി.എം ഇക്ബാൽ, കെ.സി റഫീക്ക്, എച്.എ ഗഫൂർ, രായിൻ കുട്ടി ഹാജി, സോണൽ ജന.സെക്രട്ടറി ജംഷിദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കേന്ദ്ര നേതാവ് അഹമ്മദ് കല്ലായി പരിപാടി നിയന്ത്രിച്ചു. ഒ.എം ഷാഫി, ആലികുഞ്ഞി എന്നിവർ യോഗം ഏകീകരിച്ചു. വർക്കിംഗ് പ്രസിഡന്റ് സാജിദ് ടി.കെ.പി സ്വഗതവും ട്രഷറർ നവാസ് ഇസ്മായിൽ നന്ദിയും പറഞ്ഞു.
കെ.കെ.എം.എ ഫർവാനിയ ബ്രാഞ്ച് പുതിയ കമ്മിറ്റി നിലവിൽ വന്നു
GULF
