കുവൈത്ത് : കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ഫർവാനിയ ബ്രാഞ്ചിന്റ ജനറൽ ബോഡി യോഗം ഫർവാനിയ മഗാദീർ മാളിൽ വെച്ച് നടന്നു. യോഗത്തിൽ സാജിദ് ടി.കെ.പി സ്വാഗതവും, സെജിബീർ അലി അധ്യക്ഷതയും വഹിച്ചു. പ്രവർത്തന റിപ്പോർട്ട് റിഹാബ് ടി, സാമ്പത്തിക റിപ്പോർട്ട് നവാസ് ഇസ്മായിൽ,ഓഡിറ്റ് റിപ്പോർട്ട് ഡോ.എസ് മുഹമ്മദും അവതരിപ്പിച്ചു.കെ.കെ.എം.എ കേന്ദ്ര പ്രസിഡന്റ് കെ. ബഷീർ യോഗം ഉൽഘാടനം ചെയ്തു. കേന്ദ്ര അഡ്മിൻ സെക്രട്ടറി സുൽഫിഖർ.എം.പി മുഖ്യ പ്രഭാഷണം നടത്തി.പുതിയ ഭരണ സമിതി തെരഞ്ഞെടുപ്പ് അസ്‌ലം ഹംസ നിയന്ത്രിച്ചു പുതിയ ഭാരവാഹികൾഗഫൂർ നൂർമഹൽ (പ്രസിഡന്റ്),സാജിദ് ടി.കെ.പി( ജനറൽ സെക്രട്ടറി), നവാസ് ഇസ്മായിൽ(ട്രഷറർ), കുഞ്ഞമ്മദ് പി(വർക്കിംഗ് പ്രസിഡന്റ്),അബൂബക്കർ വി,നദീർ ടി,ഷഹീൻ അറക്കൽ,മൊഹീനുദ്ധീൻ,ഉജൂബ്,മുഹമ്മദ് ഹനീഫ ഒ.കെ,ശമ്മാസ് മുസ്തഫ,ഉമ്മർ എം.വി,ഇസ്മായിൽ ഖാൻ,തൽഹത്(വൈസ് പ്രസിഡന്റ്മാർ) ടി.റിഹാബ് എന്നിവരാണ്.പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്ക് കെ.കെ.എം.എ ഇബ്രാഹിം കുന്നിൽ,ബി.എം ഇക്ബാൾ,കെ.സി.റഫീക്ക്,എച്ച്.എ അബ്ദുൽ ഗഫൂർ, രായിൻ കുട്ടി ഹാജി,ജംഷിദ് എം.പി എന്നിവർ ആശംസകൾ നേർന്നു. അഹമ്മദ് കല്ലായി പരിപാടി നിയന്ത്രിച്ചു. ഒ.എം ഷാഫി,അലി കുഞ്ഞി എന്നിവർ ക്രമീകരണങ്ങൾ നടത്തി.നവാസ് ഇസ്മായിൽ നന്ദി പറഞ്ഞു.
കെ.കെ.എം.എ ഫർവാനിയ ബ്രാഞ്ച് സാരഥികൾ
COMMUNITY
INTERNATIONAL


