HomeGULFകുവൈത്തിന് നേരെ 7 ശത്രു ഡ്രോണുകൾ ; 3 സൈനികർക്ക് പരിക്ക്.

കുവൈത്തിന് നേരെ 7 ശത്രു ഡ്രോണുകൾ ; 3 സൈനികർക്ക് പരിക്ക്.

Google search engine

കുവൈത്ത് സിറ്റി: ശനിയാഴ്ച പുലർച്ചെ 7 ശത്രു ഡ്രോണുകൾ കുവൈത്തിന് നേരെ വന്നതാറൂം ഇതിൽ 3 ഡ്രോണുകൾ വിജയകരമായി വെടിവച്ച് തകർത്തതായി കുവൈറ്റ് മിനിസ്ട്രി അറിയിച്ചു. ശേഷിച്ച ഡ്രോണുകൾ പരിമിതമായ ഭീഷണിയായിരുന്നു. അവയിൽ 2 ഡ്രോണുകൾ ഭീഷണി മേഖലയ്ക്ക് പുറത്തേക്ക് വീണതിനാൽ അപകടമൊന്നും ഉണ്ടായില്ല, മറ്റൊരു 2 ഡ്രോണുകൾ അഹമ്മദ് അൽ-ജാബർ എയർബേസിനെ ലക്ഷ്യമിട്ടിരുന്നതായി മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽ സൗദ് അബ്ദുലഅസീസ് അൽ-ഒതൈബി പറഞ്ഞു.

ഈ സംഭവത്തിൽ എയർബേസിന് സമീപമുള്ള പ്രദേശങ്ങളിൽ ചില വസ്തു നാശനഷ്ടങ്ങൾ ഉണ്ടായതായി മന്ത്രാലയം അറിയിച്ചു. സംഭവത്തിനിടെ കുവൈത്ത് സായുധസേനയിലെ 3 സൈനികർക്കു ചെറിയ പരിക്കേറ്റു, അവർക്ക് ആവശ്യമായ ചികിത്സ നൽകി, ആരോഗ്യനില സ്ഥിരതയിലാണെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും സാർവഭൗമത്വവും സംരക്ഷിക്കാൻ കുവൈത്ത് സായുധസേന പൂർണ സജ്ജതയോടെ തുടരുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി.

RELATED NEWS
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!