കുവൈറ്റ് സിറ്റി : കുവൈത്തിൽ മകളെക്കാണാൻ വിസിറ്റിംഗ് വിസയിലെത്തിയ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു, കൊല്ലം പത്തനാപുരം സ്വദേശി പുത്തൻവിള മൈദീൻ അലീഖാൻ (74) ആണ് മരണപ്പെട്ടത്. മകൾ ഫൗസിയ അലിഖാൻ കുവൈത്തിൽ സഭാ ഹോസ്പിറ്റലിൽ നഴ്‌സാണ്. ഭർത്താവ് വിസ ട്രാൻസ്ഫർ ചെയ്യാനായി നാട്ടിലേക്ക് പോയിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായെങ്കിലും കുവൈത്തിലെ നിലവിലെ സാഹചര്യത്തിൽ വിമാന സർവീസുകൾ ഇല്ലാത്തതിനാൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുടുംബസുഹൃത്തായ അയ്യൂബും, സാമൂഹിക പ്രവർത്തകനായ സലിം കുമ്മേരിയും ചേർന്നാണ് പേപ്പർ വർക്കുകൾ പൂർത്തിയാക്കിയത്. പിതാവിനെ ഒരുനോക്കുകാണാനായി നാട്ടിൽ കാത്തിരിക്കുന്ന കുടുംബം മൃതദേഹം ഉടൻതന്നെ നാട്ടിലെത്തുമെന്ന പ്രതീക്ഷയിലാണ്.
കുവൈത്തിൽ മകളെക്കാണാൻ വിസിറ്റിംഗ് വിസയിലെത്തിയ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു, മൃതദേഹം നാട്ടിലെത്തിക്കാനാകാതെ കുടുംബം.
GULF
