HomeCommunityകുവൈത്ത് കേരള ഇസ്‌ലാഹീ സെന്റർ അഹ്‌ലൻ വ സഹ്‌ലൻ പ്രോഗ്രാം നാളെ (വെള്ളിയാഴ്ച)ഔഖാഫ് ഓഡിറ്റോറിയത്തിൽ

കുവൈത്ത് കേരള ഇസ്‌ലാഹീ സെന്റർ അഹ്‌ലൻ വ സഹ്‌ലൻ പ്രോഗ്രാം നാളെ (വെള്ളിയാഴ്ച)ഔഖാഫ് ഓഡിറ്റോറിയത്തിൽ

Google search engine

കുവൈത്ത് : കുവൈത്ത് കേരള ഇസ്‌ലാഹീ സെന്റെർ പ്രബോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ വിശുദ്ധ റമദാനിനെ സ്വാഗതം ചെയ്തു കൊണ്ട് സംഘടിപ്പിക്കുന്ന അഹ്‌ലൻ വ സഹ്‌ലൻ പ്രോഗ്രാം നാളെ(വെള്ളിയാഴ്ച) റിഗ്ഗായ് ഔഖാഫ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു. വൈകുന്നേരം 5.45 ന് ആരംഭിക്കുന്ന പരിപാടി കുവൈത്ത് ഔഖാഫ് മന്ത്രാലയം വിദേശ കാര്യ മേധാവിസത്താം അൽ മുസൈൻ ഉൽഘാടനം ചെയ്ത് സംസാരിക്കും, ജംഇയ്യത്ത് ഇഹ്യാ തുറാസ് അൽ ഇസ്‌ലാമി (ഫർവാനിയ ഗവർണറേറ്റ്) ജനറൽ മാനേജർ സുഊദ് അഷഫ് അൽ മുത്തൈരി ആശംസ സംസാരം നടത്തും.

ശേഷം നടക്കുന്ന സമ്മേളനത്തിൽ ഖുർആൻ അനുഗ്രഹവും ആനന്ദവും എന്ന വിഷയത്തിൽ അബ്ദുസ്സലാം സ്വലാഹിയും,സകാത്ത് സംഭരണവും, വിതരണവും എന്ന വിഷയത്തിൽ പി.എൻ.അബ്ദുറഹിമാൻ അബ്ദുൽ ലത്തീഫും, നോമ്പ് വിധിവിലക്കുകൾ എന്ന വിഷയത്തിൽ ഷഫീഖ് അബ്ദുറഹീമും പ്രഭാഷണം നടത്തുന്നതാണ്. തുടർന്ന് റമദാനും,സകാത്തുമായി ബന്ധപ്പെട്ട വിഷയത്തിൽ ശ്രോതാക്കൾക്ക് സംശയ നിവാരണത്തിനുള്ള അവസരം ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു. സ്ത്രീകൾക്ക് പ്രേത്യേകം സൗകര്യം ഏർപ്പെടുത്തിയ പരിപാടിയിൽ കുട്ടികൾക്കായി കിഡ്‌സ് മീറ്റ് എന്ന പ്രോഗ്രാമും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!