കുവൈത്ത് സിറ്റി: കുവൈത്തിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ പരിസ്ഥിതി പബ്ലിക് അതോറിറ്റി (EPA) ശക്തമായ നിരീക്ഷണം തുടരുന്നതായി അധികൃതർ അറിയിച്ചു.
രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും നിന്ന് കുടിവെള്ളത്തിന്റെ സാമ്പിളുകളും കടൽത്തീരങ്ങളിൽ നിന്ന് കടൽജല സാമ്പിളുകളും ശേഖരിച്ച് പരിശോധന നടത്തുകയാണെന്ന് അധികൃതർ വ്യക്തമാക്കി.കുവൈത്തിലെ കുടിവെള്ളവും കടൽജലവും സമുദ്രജീവികളും മലിനീകരണമില്ലാതെ സുരക്ഷിതമാണെന്ന് അതോറിറ്റി ഉറപ്പുനൽകി.
