Thursday, April 30, 2026
HomeGULFമിർഖാബ് കടകൾക്ക് മുന്നറിയിപ്പ്, രണ്ടാഴ്ചയ്ക്കുള്ളിൽ വൃത്തിയാക്കുക, കുവൈറ്റ് ഇൻഡസ്ട്രി അതോറിറ്റിയുടെ അന്ത്യശാസനം

മിർഖാബ് കടകൾക്ക് മുന്നറിയിപ്പ്, രണ്ടാഴ്ചയ്ക്കുള്ളിൽ വൃത്തിയാക്കുക, കുവൈറ്റ് ഇൻഡസ്ട്രി അതോറിറ്റിയുടെ അന്ത്യശാസനം

കുവൈറ്റ് സിറ്റി: മിർഖാബ് ഏരിയയിലെ പ്രശസ്തമായ സൂഖ് അൽ സഫാഫീറിൽ പ്രവർത്തിക്കുന്ന നിക്ഷേപകർക്കും കടയുടമകൾക്കും ഔദ്യോഗിക മുന്നറിയിപ്പുമായി പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി (PAI).

മാർക്കറ്റിന്റെ വികസനവും നവീകരണവും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നടപടി. വിപണിയിൽ നടത്തിയ പരിശോധനയിൽ വ്യാപകമായ നിയമലംഘനങ്ങൾ കണ്ടെത്തിയതായി തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അതോറിറ്റി വ്യക്തമാക്കി.കടകളുടെ മേൽക്കൂരകളിൽ നിരോധിത വസ്തുക്കൾ സൂക്ഷിക്കുക, മാലിന്യങ്ങളും അവശിഷ്ടങ്ങളും കുന്നുകൂട്ടിയിടുക തുടങ്ങിയ ഗുരുതരമായ ചട്ടലംഘനങ്ങളാണ് അധികൃതർ കണ്ടെത്തിയത്. ഇത് മാർക്കറ്റിന്റെ സുരക്ഷയ്ക്കും സൗന്ദര്യവൽക്കരണത്തിനും തടസ്സമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

ഇത്തരം അനധികൃത വസ്തുക്കൾ നീക്കം ചെയ്യുന്നതിനും സ്ഥാപനങ്ങൾ നിയമവിധേയമാക്കുന്നതിനും ഉടമകൾക്ക് രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അതോറിറ്റി നേരിട്ട് നിയമലംഘനങ്ങൾ നീക്കം ചെയ്യുമെന്നും മുന്നറിയിപ്പിൽ പറയുന്നു. അത്തരം സാഹചര്യങ്ങളിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് അതോറിറ്റി ഉത്തരവാദിയായിരിക്കില്ലെന്നും കാലാവധി കഴിഞ്ഞാൽ ഉടമകൾക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടാവില്ലെന്നും അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!