HomeCommunityലോക ആരോഗ്യദിനത്തോട് അനുബന്ധിച്ച് MEDX MEDICAL GROUP മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ലോക ആരോഗ്യദിനത്തോട് അനുബന്ധിച്ച് MEDX MEDICAL GROUP മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

spot_img

കുവൈറ്റ് സിറ്റി: ആതുരസേവന രംഗത്ത് കുവൈറ്റിലെ പ്രമുഖ ആരോഗ്യദാതാക്കളായ MEDX MEDICAL GROUP ഫഹാഹീൽ ബ്രാഞ്ച് ലോക ആരോഗ്യദിനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് പ്രമുഖ ഓർത്തോപീഡിക് സ്പെഷ്യലിസ്റ്റ് ഡോ. രാജേഷ് ബാബു ഉദ്ഘാടനം ചെയ്തു.ക്വാളിറ്റി അഷ്വറൻസ് കോർഡിനേറ്റർ ഷാനിമോൾ P.B അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇൻഷുറൻസ് മാനേജർ അജയകുമാർ വിശ്വനാഥൻ ആശംസകൾ നേർന്നു.

വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫുകളും ഉൾപ്പെടെ നിരവധി ജീവനക്കാർ ക്യാമ്പിന് നേതൃത്വം നൽകി.നൂറിലധികം ആളുകൾ പങ്കെടുത്ത ക്യാമ്പിൽ വിവിധ ആരോഗ്യ പരിശോധനകൾ ലഭ്യമാക്കിയിരുന്നു. കുവൈറ്റിലെ നിലവിലെ സാഹചര്യത്തിലും എല്ലാവിധ ചികിത്സാ സൗകര്യങ്ങളും മികച്ച ഡോക്ടർമാരുടെ സേവനങ്ങളും തങ്ങളുടെ ക്ലിനിക്കുകളിൽ ലഭ്യമാണെന്ന് മെഡക്സ് മാനേജ്മെന്റ് അറിയിച്ചു.*

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!