കുവൈത്ത് സിറ്റി: സുരക്ഷാ ചുമതലയുള്ള പ്രദേശങ്ങളിൽ ഒരു ഡ്രോണും ഒരു ആളില്ലാ വിമാനവും (UAV) വെടിവെച്ച് തകർത്തതായി കുവൈത്ത് നാഷണൽ ഗാർഡ് അറിയിച്ചു.നാഷണൽ ഗാർഡിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദ്ആൻ ഫദൽ പുറത്തിറക്കിയ പ്രസ്താവനയിൽ, രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്താനും പ്രധാന സൗകര്യങ്ങൾ സംരക്ഷിക്കാനും സാധ്യതയുള്ള ഭീഷണികളെ നേരിടാനും തുടരുന്ന നടപടികളുടെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചതെന്ന് വ്യക്തമാക്കി.
ജനങ്ങളും പ്രവാസികളും സംബന്ധപ്പെട്ട അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.കുവൈത്ത് സൈന്യം, പൊലീസ്, ജനറൽ ഫയർ ഫോഴ്സ് എന്നിവയുമായി സഹകരിച്ച് നാഷണൽ ഗാർഡ് സേന പൂർണ സജ്ജതയോടെ പ്രവർത്തിക്കുന്നുവെന്നും, രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ ഏത് ഭീഷണിയെയും ശക്തമായി നേരിടാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

