കുവൈത്ത് സിറ്റി:നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചാരണം കുവൈത്തിലെ പ്രവാസികൾക്കിടയിൽ സജീവമാക്കാൻ കുവൈത്തിലെ യു ഡി എഫ് നേതൃ യോഗം തീരുമാനിച്ചു. കുവൈത്ത് കെ എം സി സി ഓഫീസിൽ ചേർന്ന യോഗത്തിൽ ഒ ഐ സി സി പ്രസിഡണ്ട് സാമുവൽ കാട്ടൂർ കളീക്കൽ അദ്ധ്യക്ഷത വഹിച്ചു. കെ എം സി സി ആക്ടിംഗ് പ്രസിഡണ്ട് ഫാറൂഖ് ഹമദാനി മുഖ്യ പ്രഭാഷണം ‘നടത്തി.
ഒ ഐ സി സി വർക്കിംഗ് പ്രസിഡണ്ട് ബി എസ് പിള്ള, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എം. എ നിസാം, കെ എം സി സി ട്രഷറർ ഹാരിസ് വള്ളിയോത്ത്, വൈസ് പ്രസിഡണ്ട് ഇഖ്ബാൽ മാവിലാടം, സെക്രട്ടറിമാരായ സലാം ചെട്ടിപ്പടി, സലാം പട്ടാമ്പി, മുജീബ് മൂടാൽ ചർച്ചയിൽ പങ്കെടുത്തു. കെ എം സി സി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും സെക്രട്ടറി ഷാഹുൽ ബേപ്പൂർ നന്ദിയും പറഞ്ഞു.
