കുവൈത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്ത് വ്യോമപരിധിയിൽ ഒരു ബാലിസ്റ്റിക് മിസൈലും 25 ശത്രു ഡ്രോണുകളും കണ്ടെത്തിയതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമ പ്രതിരോധ സംവിധാനം മിസൈൽ നശിപ്പിക്കുകയും 15 ഡ്രോണുകൾ തകർക്കുകയും ചെയ്തു.
രണ്ട് ഡ്രോണുകൾ കുവൈത്ത് പെട്രോളിയം കോർപ്പറേഷനുമായി ബന്ധപ്പെട്ട ഒരു റിഫൈനറി യൂണിറ്റിനെ ലക്ഷ്യമിട്ടു. ഇതോടെ ചെറിയ തീപിടുത്തം ഉണ്ടായെങ്കിലും പ്രത്യേക സംഘം ഉടൻ നിയന്ത്രണത്തിലാക്കി, ആളപായമൊന്നും ഉണ്ടായില്ലെന്നും പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ-അത്വാൻ മാധ്യമ ബ്രീഫിംഗിൽ പറഞ്ഞു.കൂടാതെ എട്ട് ഡ്രോണുകൾ ഭീഷണി പരിധിക്ക് പുറത്തേക്ക് വീണതായി അദ്ദേഹം വ്യക്തമാക്കി. ഈദ് അൽ-ഫിത്റ് സന്ദർഭത്തിൽ അമീർ ശൈഖ് മിഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹിനും കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹിനും കുവൈത്ത് ജനങ്ങൾക്കും സൈനിക മേധാവിത്വം ആശംസകൾ അറിയിച്ചു.
