HomeCommunityപി സി ഡബ്ള്യു എഫ് കുവൈത്ത് അംഗങ്ങൾക്കായി കുടുംബസമേതം പിക്‌നിക്

പി സി ഡബ്ള്യു എഫ് കുവൈത്ത് അംഗങ്ങൾക്കായി കുടുംബസമേതം പിക്‌നിക്

Google search engine

കുവൈത്ത്സിറ്റി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി സി ഡബ്ള്യു എഫ്) കുവൈത്ത് ഘടകം അംഗങ്ങൾക്കായി സംഘടിപ്പിച്ച പിക്‌നിക് വർണാഭമായ പരിപാടികളോടെ കബദ് റിസോർട്ടിൽ നടന്നു.പ്രോഗ്രാം കൺവീനർ സിദ്ധീഖ് ആർ വി സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡണ്ട് അശ്‌റഫ് പി അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയർമാൻ അശ്‌റഫ് യു ഉത്ഘാടനം നിർവഹിച്ചു.

സെക്രട്ടറി മുസ്തഫ മുന്ന, വനിതാ ഘടകം പ്രസിഡണ്ട് റുഖിയ ബീവി, സെക്രട്ടറി സ്വർഗ്ഗ സുനിൽ, ട്രഷറർ ഫെമിന ശറഫുദ്ധീൻ എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം ജോയിന്റ് കൺവീനർ ഷംസാദ് നന്ദി പറഞ്ഞു.ജീവ, രഞ്ജിത്, നവാസ് ആർ വി, നബീൽ, ഫെമിന അശ്‌റഫ്, അൽമാസ് സബീഹ്, നാജിയ നബീൽ എന്നിവരുടെ നേതൃത്വത്തിൽ ഗാനമേള അരങ്ങേറി. ഷെസ, ഐസ, അഫ്‌ഷീൻ, നാജിയ, ജാലിബ, ഇശൽ, സിദ്റ, ഇൽഹാം എന്നിവരുടെ നൃത്തപരിപാടികൾ കാണികളെ ആകർഷിച്ചു.

വിവിധതരം മത്സരങ്ങളും ഗെയിമുകളും പിക്‌നിക്കിന് കൂടുതൽ ആവേശം പകർന്നു. വനിതാ ഘടകം അവതരിപ്പിച്ച ‘കത്തു റീൽ’ പ്രത്യേക ശ്രദ്ധ നേടി. മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.റഹീം പി വി, ഹാഷിം സച്ചു, ജറീഷ്, മുഹമ്മദ് ഷാജി, സുമേഷ് എം വി, ശരീഫ് കെ കെ, അൻവർ, ഷഹീർ, ഇർഷാദ് സി വി, മുഹമ്മദ് അർഷാദ്, ഹനീഫ്, നൗഫൽ കെ എം, ശറഫുദ്ധീൻ എം എന്നിവർ പരിപാടികളുടെ നിയന്ത്രണ ചുമതല വഹിച്ചു.

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!