HomeCommunityപേരോട് അബ്ദുറഹ്മാൻ സഖാഫിക്ക് സ്വീകരണം നൽകി

പേരോട് അബ്ദുറഹ്മാൻ സഖാഫിക്ക് സ്വീകരണം നൽകി

spot_img

-മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് കഴിഞ്ഞ മാസം നടത്തിയ കേരളയാത്രയുടെ ഉപനായകൻ പേരോട് അബ്ദുറഹ്മാൻ സഖാഫിക്ക് ഐ.സി.എഫ് കുവൈത്ത് നാഷണൽ കമ്മിറ്റി സ്വീകരണം നൽകി.ചരിത്രം തീർത്ത കേരളയാത്രയ്ക്കു ശേഷം ഹ്രസ്വ സന്ദർശനത്തിനായി കുവൈത്തിലെത്തിയ സഖാഫിയെ ഐ.സി.എഫ് പ്രവർത്തകർ ഊഷ്മളമായി വരവേറ്റു.

ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ നടന്ന ചടങ്ങിൽ നൂറു കണക്കിന് പേർ സംബന്ധിച്ചു. മനുഷ്യർക്കിടയിൽ സ്നേഹവും സഹവർത്തിത്വവും സാധ്യമാക്കുക, നിസ്സഹായതയിൽ പരസ്പരം കൈത്താങ്ങാവുക തുടങ്ങിയ ഗുണങ്ങൾ ഇസ്ലാമിക വിശ്വാസത്തിന്റെ ഉള്ളടക്കങ്ങളിൽ ഏറെ പ്രധാനപ്പെട്ടതാണെന്നും, അതുൾക്കൊണ്ടാണ് വിശ്വാസിയുടെ സാമൂഹ്യജീവിതം ക്രമപ്പെടുത്തേണ്ടതെന്നും മറുപടി പ്രസംഗത്തിൽ പേരോട് സഖാഫി ഓർമപ്പെടുത്തി.ഭാഷ, നിറം, മതം തുടങ്ങിയ അതിർവരമ്പുകൾക്കപ്പുറത്തു പടർന്നു പന്തലിക്കേണ്ടതാണ് മനുഷ്യത്വം എന്ന ആശയം. ആ സവിശേഷതയെ നിരാകരിക്കുന്ന തരത്തിലുള്ള എല്ലാ തരം ചിദ്രതയ്ക്കുമെതിരെയുള്ള ജാഗ്രത അനിവാര്യമാണ്.

അത്തരത്തിൽ കേരളീയ സമൂഹത്തെ ഉണർത്തുകയാണ് കാന്തപുരം നയിച്ച കേരളയാത്രയിലൂടെ കേരള മുസ്‌ലിം ജമാഅത്ത് ലക്ഷ്യം വച്ചതെന്നും, മലയാളി സമൂഹം നിറഞ്ഞ സ്നേഹവായ്പ്പുകളോടെ യാത്രയെയും പ്രമേയത്തെയും സ്വീകരിച്ചത് സന്തോഷകരമായ അനുഭവമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഐ.സി.എഫ്, ആർ.എസ്.സി, സിറാജുൽഹുദ കമ്മിറ്റികൾ പേരോട് അബ്ദുറഹ്മാൻ സഖാഫിക്ക് മെമെന്റോ നൽകി. ഐ.സി.എഫ് കുവൈത്ത് നാഷണൽ കമ്മിറ്റി കഴിഞ്ഞ നവംബറിൽ നടത്തിയ ‘ടച്ച്പോയിന്റ്’ ക്യാമ്പയിനിൽ മികച്ച പ്രകടനം കാഴ്ച വെച്ച സാൽമിയ റീജിയൻ കമ്മിറ്റിക്ക് പേരോട് സഖാഫി ഉപഹാരം നൽകി. കഴിഞ്ഞ ലക്കങ്ങളിലെ പ്രവാസിവായന ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു.

അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. ശുക്കൂർ മൗലവി ഉദ്ഘാടനം നിർവഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് കണ്ണൂർ ജില്ല വൈസ്പ്രസിഡന്റ്‌ സി.യു.കെ അഷ്‌റഫ്‌ മൗലവി, ഷഹീർ അൽ-അസ്ഹരി, ജസ്സാം, അബ്ദുല്ല വടകര ആശംസകൾ നേർന്നു. അബ്ദുറഹ്മാൻ സഖാഫി കർണാടക, അഹ്‌മദ്‌ സഖാഫി കാവനൂർ, അബ്ദുൽ അസീസ് സഖാഫി, സാദിഖ്‌ തങ്ങൾ, സഅദ് മൂസ സംബന്ധിച്ചു. സാലിഹ് കിഴക്കേതിൽ സ്വാഗതവും റഫീഖ് കൊച്ചനൂർ നന്ദിയും പറഞ്ഞു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!