കുവൈത്ത് സിറ്റി: രാജ്യത്തെ നിലവിലെ പ്രതിസന്ധി സാഹചര്യത്തിൽ മികച്ച സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരുടെ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ-അഹമ്മദ് അൽ-സബാഹ് അഭിനന്ദിച്ചു.
സുബിയ പവർ ജനറേഷൻ ആൻഡ് വാട്ടർ ഡിസ്റ്റിലേഷൻ പ്ലാന്റ് സന്ദർശിച്ച പ്രധാനമന്ത്രി, വൈദ്യുതി ഉൽപാദനം തുടർച്ചയായി ഉറപ്പാക്കാൻ സാങ്കേതിക സംഘങ്ങൾ സ്വീകരിച്ച നടപടികളും പദ്ധതികളും സംബന്ധിച്ച് വിശദീകരണം കേട്ടു. ആക്രമണത്തെ തുടർന്ന് പരിമിതമായ നാശനഷ്ടം സംഭവിച്ച ഇന്ധന സംഭരണ കേന്ദ്രവും അദ്ദേഹം പരിശോധിച്ചു.അതേസമയം, സെൻട്രൽ ബ്ലഡ് ബാങ്ക് സന്ദർശിച്ച പ്രധാനമന്ത്രി അവിടെയുള്ള മെഡിക്കൽ, ടെക്നിക്കൽ ജീവനക്കാരുടെ സേവനത്തെയും അഭിനന്ദിച്ചു.

