കുവൈത്ത് സിറ്റി: പരിശുദ്ധ റമദാൻ മാസത്തിലെ ഇരുപത്തിയേഴാം രാവിൽ (ലൈലത്തുൽ ഖദ്റിന്റെ രാത്രി) ഖിയാം നമസ്കാരത്തിനായി കുവൈത്തിലെ പള്ളികളിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
അല്ലാഹുവിന്റെ അനുഗ്രഹവും പ്രതിഫലവും തേടി ആരാധനയിൽ മുഴുകിയ വിശ്വാസികൾ കുവൈത്തെയും അതിലെ ജനങ്ങളെയും സംരക്ഷിക്കണമെന്നു പ്രാർത്ഥിച്ചു. കൂടാതെ രാജ്യത്തിന് സുരക്ഷയും സമാധാനവും സമൃദ്ധിയും തുടർന്നും ലഭിക്കട്ടെയെന്നും പ്രാർത്ഥനകൾ ഉയർന്നു.

