HomeGULFമദാൻ മാസപ്പിറവി: ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പുറത്തുവിട്ട് അൽ-ഉജൈരി സയന്റിഫിക് സെന്റർ

മദാൻ മാസപ്പിറവി: ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പുറത്തുവിട്ട് അൽ-ഉജൈരി സയന്റിഫിക് സെന്റർ

spot_img

കുവൈറ്റ് സിറ്റി: ഈ വർഷത്തെ റമദാൻ മാസപ്പിറവി സംബന്ധിച്ച പ്രാഥമിക ജ്യോതിശാസ്ത്ര നിഗമനങ്ങൾ കുവൈറ്റിലെ പ്രശസ്തമായ അൽ-ഉജൈരി സയന്റിഫിക് സെന്റർ പുറത്തുവിട്ടു. ശാസ്ത്രീയമായ കണക്കുകൂട്ടലുകൾ പ്രകാരം ഫെബ്രുവരി 17-ന് സൂര്യാസ്തമയത്തിന് മുൻപ് തന്നെ ചന്ദ്രന്റെ സംഗമം നടക്കുമെന്നും കുവൈറ്റിൽ അന്ന് സൂര്യാസ്തമയത്തിന് ശേഷമായിരിക്കും ചന്ദ്രൻ അസ്തമിക്കുകയെന്നും സെന്റർ അറിയിച്ചു. അൽ-ഉജൈരി സെന്റർ പുറത്തുവിട്ട മാപ്പുകൾ പ്രകാരം ഫെബ്രുവരി 17-ന് വൈകുന്നേരം 5:38-ന് സൂര്യാസ്തമയം സംഭവിക്കുമ്പോൾ ചന്ദ്രബിംബത്തിന്റെ താഴത്തെ ഭാഗം അസ്തമിക്കും.

തൊട്ടടുത്ത മിനിറ്റിൽ, അതായത് 5:39-ഓടെ പൂർണ്ണമായും ചന്ദ്രൻ അസ്തമിക്കുമെന്നാണ് കണക്കുകൂട്ടൽ. മക്കയിൽ സൂര്യാസ്തമയത്തിന് ഏകദേശം മൂന്ന് മിനിറ്റുകൾക്ക് ശേഷമായിരിക്കും ചന്ദ്രൻ അസ്തമിക്കുകയെന്നും എന്നാൽ മറ്റ് അറബ്, ഇസ്ലാമിക രാജ്യങ്ങളിൽ ചന്ദ്രദർശനം പരിമിതമായിരിക്കുമെന്നും നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. സൂര്യാസ്തമയത്തിന് മുൻപ് മാസപ്പിറവി സംഭവിക്കുകയും സൂര്യാസ്തമയത്തിന് ശേഷം ചന്ദ്രൻ അസ്തമിക്കുകയും ചെയ്യുന്നത് പുതിയ ഹിജ്‌റി മാസം ആരംഭിക്കുന്നതിനുള്ള ജ്യോതിശാസ്ത്രപരമായ മാനദണ്ഡങ്ങൾ പൂർത്തിയാക്കുന്നുവെന്ന് സെന്റർ വിശദീകരിച്ചു. എങ്കിലും, റമദാൻ വ്രതാരംഭം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത് ശരീഅത്ത് കമ്മിറ്റിയും മറ്റ് ബന്ധപ്പെട്ട അധികൃതരുമായിരിക്കുമെന്നും സയന്റിഫിക് സെന്റർ പ്രത്യേകം ഓർമ്മിപ്പിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!