HomeCommunity'സാന്ത്വനം കുവൈറ്റ്'- സിൽവർ ജൂബിലി സമ്മേളനം വെള്ളിയാഴ്ച്ച അബ്ബാസിയ സെൻട്രൽ സ്കൂളിൽ

‘സാന്ത്വനം കുവൈറ്റ്’- സിൽവർ ജൂബിലി സമ്മേളനം വെള്ളിയാഴ്ച്ച അബ്ബാസിയ സെൻട്രൽ സ്കൂളിൽ

spot_img

ജീവകാരുണ്യ പ്രവർത്തനരംഗത്ത് കുവൈറ്റിലെ സജീവ സാനിധ്യമായ ‘സാന്ത്വനം കുവൈറ്റ്’ ഇരുപത്തിയഞ്ച്‌ ‌ പ്രവർത്തന വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി, സിൽവർ ജൂബിലി സമ്മേളനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 13 വെള്ളിയാഴ്ച്ച വൈകുന്നേരം 4:30 നു അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഹാളിൽ നടക്കുന്ന പൊതുയോഗത്തിൽ സംഘടനാംഗങ്ങളും അഭ്യുദയ കാംക്ഷികളും, ഒപ്പം കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളും പങ്കെടുക്കും. സിൽവർ ജൂബിലി വർഷത്തെ പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ച് വിലയിരുത്തുന്നതോടൊപ്പം, അംഗങ്ങളുടെ അഭിപ്രായ നിർദ്ദേശങ്ങൾ മുൻനിർത്തി നിർദ്ധന രോഗികൾക്ക് വേണ്ടി കൂടുതൽ ഉപകാരപ്രദവും കാര്യക്ഷമവുമായ ക്ഷേമ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുവാനുള്ള പൊതു ചർച്ചയും പൊതുയോഗത്തിന്റെ ഭാഗമായുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

2025 വർഷത്തെ പ്രവർത്തന വിവരങ്ങൾ സമഗ്രമായി ഉൾക്കൊള്ളുന്ന വാർഷിക സുവനീറായ “സ്മരണിക 2025”, സിൽവർ ജൂബിലി പ്രത്യേക പതിപ്പായി ഈ യോഗത്തിൽ വച്ച്‌ പ്രകാശനം ചെയ്യും. കഴിഞ്ഞ 25 വർഷങ്ങളിലെ പ്രവർത്തന കാലയളവിൽ, 20 കോടിയിലേറെ രൂപ രോഗ ചികിത്സാ, വിദ്യാഭ്യാസ, കുടുംബ സഹായ, ദുരിതാശ്വാസ സേവനങ്ങളായി, നിർദ്ധന രോഗികൾക്കും മറ്റു ദുർബ്ബല ജനവിഭാഗങ്ങൾക്കും, ജാതി-മത-വർഗ്ഗ-വർണ്ണ വ്യത്യാസമില്ലാതെ എത്തിച്ച് നൽകുവാൻ സാന്ത്വനം കുവൈറ്റിനു കഴിഞ്ഞിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.2025 പ്രവർത്തന വർഷത്തിൽ മാത്രം 1600 ഓളം രോഗികൾക്കായി, 1.82 കോടി രൂപയുടെ ചികിത്സാ സഹായ, സാമൂഹ്യക്ഷേമ പദ്ധതികൾ നടപ്പിലാക്കുവാൻ സംഘടനയ്ക്ക്‌ കഴിഞ്ഞു. ഇതിൽ കുവൈറ്റിലെ ഗാർഹിക മേഖലയിലും അടിസ്ഥാന മേഖലയിലും ജോലി നോക്കുന്ന നിർദ്ധനരായ രോഗികളും, പ്രതിമാസ തുടർചികിത്സാ സഹായ പദ്ധതിയുടെ ഭാഗമായി നാട്ടിൽ ദീർഘകാലം ചികിത്സ വേണ്ടിവരുന്ന കിടപ്പ്‌ രോഗികളും, ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന സാമ്പത്തിക പിന്നാക്കം നിൽക്കുന്ന കുട്ടികളും, ഒപ്പം സിൽവർ ജൂബിലി സ്പെഷ്യൽ പ്രൊജക്ടും ഉൾപ്പെടുന്നു.

കൂടാതെ കാൻസർ രോഗികൾക്കും മറ്റും താമസ സൗകര്യം ഒരുക്കുന്ന തിരുവനന്തപുരം ട്രിഡ വിശ്രം സങ്കേത്, എല്ലാ ജില്ലകളിലുമുള്ള വിവിധ സന്നദ്ധ സംഘടനകൾ, തുടങ്ങിയവയ്ക്കുള്ള സഹായങ്ങളും പതിവായി നൽകിപ്പോരുന്നു.ഫെബ്രുവരി 13 ആം തിയതി വെളളിയാഴ്ച്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കുന്ന, സാന്ത്വനം കുവൈറ്റിന്റെ 25 ആം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി, ഗാനസന്ധ്യയും ഒരുക്കിയിട്ടുണ്ട്‌.എല്ലാ പ്രവാസി മലയാളികളേയും സമ്മേളനത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നതോടൊപ്പം, സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എല്ലാ മനുഷ്യസ്നേഹികളും ഭാഗഭാക്കാകുവാനും സാന്ത്വനം പ്രസിഡന്റ് ജ്യോതിദാസ്‌ പി എൻ, സെക്രട്ടറി സന്തോഷ്‌ കുമാർ പി., ട്രഷറർ ജിതിൻ ജോസ്‌ എന്നിവരടങ്ങുന്ന സാന്ത്വനം പ്രവർത്തക സമിതി അഭ്യർത്ഥിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!