വാഷിങ്ടണ്‍: ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ പോകുന്നതായി സൂചന നൽകി ട്രംപ്. പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങൾ ലക്ഷ്യത്തിനരികെയാണെന്നും ഇസ്രയേലിനും യുഎസിനും വേണ്ടത് വിജയമാണ്, അത് നേടിയെടുത്തെന്നും ട്രംപ്. ഹോർമൂസ് കടലിടുക്ക്, അത് ഉപയോഗപ്പെടുത്തുന്ന രാജ്യങ്ങളാണ് സംരക്ഷിക്കേണ്ടതെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. അമേരിക്കയ്‌ക്ക് ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കേണ്ട ആവശ്യമില്ല. ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കുന്ന രാജ്യങ്ങളുണ്ട്. ഹോർമുസിനെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളായതിനാൽ ഈ രാജ്യങ്ങള്‍ ഹോർമുസ് വിഷയത്തിൽ മുൻകൈയ്യെടുക്കണമെന്നും ട്രംപ് ആഹ്വാനം ചെയ്‌തു.
ഇസ്രയേലിനും യുഎസിനും വേണ്ടത് ഒരു കാര്യമാണ്. വിജയം ഞങ്ങൾ അത് നേടിയെന്നും യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേൽ തയ്യാറാകുമെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
സംഘർഷത്തിന് പിന്നാലെ ഹോർമുസ് കടലിടുക്ക് അടച്ചു. അതോടെ മറ്റ് രാജ്യങ്ങളുടെ ഊർജ്ജ സുരക്ഷയെയും മറ്റ് കാര്യങ്ങളെയും ബാധിക്കാൻ തുടങ്ങി. ഹോർമുസിനെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളാണ്. അതായത് ചൈനയെ സംബന്ധിച്ച് ഇറക്കുമതിയുടെ 90 ശതമാനവും ഈ സമുദ്രപാതയിലൂടെയാണ് കടന്ന് പോകുന്നത്. ജപ്പാൻ്റെ ആകട്ടെ 95 ശതമാനവും. അതിനാൽ ഈ വിഷയത്തിൽ മറ്റ് രാജ്യങ്ങലുടെ പങ്കാളിത്തമുണ്ടെങ്കിൽ സമുദ്ര പാതകൾ സുരക്ഷിതമാക്കാനും മേഖലയിലെ സ്ഥിരത പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
