HomeGULFരാജ്യസുരക്ഷാ സജ്ജീകരണം വിലയിരുത്തി കുവൈറ്റ് കിരീടാവകാശി; സൈനിക താവളങ്ങളിൽ നേരിട്ടെത്തി സന്ദർശനം നടത്തി

രാജ്യസുരക്ഷാ സജ്ജീകരണം വിലയിരുത്തി കുവൈറ്റ് കിരീടാവകാശി; സൈനിക താവളങ്ങളിൽ നേരിട്ടെത്തി സന്ദർശനം നടത്തി

Google search engine

കുവൈറ്റ് സിറ്റി: രാജ്യത്തെ വിവിധ സൈനിക താവളങ്ങളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹ് നേരിട്ടെത്തി സന്ദർശനം നടത്തി.

പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുള്ള അലി അബ്ദുള്ള അൽ-സലേം അൽ-സബാഹ്, ആർമി ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഖാലിദ് ദരാജ് സാദ് അൽ-ഷുറൈൻ, ഡെപ്യൂട്ടി ചീഫ് ഓഫ് ജനറൽ സ്റ്റാഫ് മേജർ ജനറൽ പൈലറ്റ് ഷെയ്ഖ് സബാഹ് ജാബർ അൽ-അഹമ്മദ് അൽ-സബാഹ് എന്നിവരും മന്ത്രാലയത്തിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരും കിരീടാവകാശിയെ അനുഗമിച്ചു.സന്ദർശനത്തിന്റെ തുടക്കത്തിൽ, സായുധ സേനയുടെ പരമോന്നത കമാൻഡർ കൂടിയായ കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ അഭിവാദ്യങ്ങളും അഭിനന്ദനങ്ങളും മാതൃരാജ്യത്തിന്റെ കാവൽഭടന്മാരായ സൈനികർക്ക് അദ്ദേഹം കൈമാറി. രാജ്യത്തിന്റെ സുരക്ഷ കാക്കുന്നതിൽ സായുധ സേനയും വ്യോമ പ്രതിരോധ സേനയും കാഴ്ചവെക്കുന്ന വീരോചിതമായ പ്രകടനത്തിലും അസാധാരണമായ സേവനങ്ങളിലും അദ്ദേഹം അഭിമാനം രേഖപ്പെടുത്തി.

രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ സൈന്യത്തോടൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുന്ന ആഭ്യന്തര മന്ത്രാലയം, നാഷണൽ ഗാർഡ്, ജനറൽ ഫയർ ഫോഴ്സ് എന്നിവരുടെ സേവനങ്ങളെയും അദ്ദേഹം പ്രകീർത്തിച്ചു. കൂടാതെ, വിവിധ മേഖലകളിൽ സജീവമായ മെഡിക്കൽ-മീഡിയ ടീമുകൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ ആത്മാർത്ഥമായ പരിശ്രമങ്ങളെയും കിരീടാവകാശി പ്രത്യേകം അഭിനന്ദിച്ചു. രാജ്യത്തിന്റെ ഭദ്രതയ്ക്കായി എല്ലാ വിഭാഗങ്ങളും ഒരേ മനസ്സോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

RELATED NEWS
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!