HomeGULFഹവല്ലി പൈപ്പ് ലൈൻ അറ്റകുറ്റപ്പണി പൂർത്തിയായി; ജലവിതരണം പുനരാരംഭിച്ചു

ഹവല്ലി പൈപ്പ് ലൈൻ അറ്റകുറ്റപ്പണി പൂർത്തിയായി; ജലവിതരണം പുനരാരംഭിച്ചു

spot_img

കുവൈത്ത് സിറ്റി: മൈദാൻ ഹവല്ലി പ്രദേശത്തെ പ്രധാന ജല പൈപ്പ് ലൈൻ തകരാറിലായതിനെ തുടർന്ന് ഉണ്ടായ പ്രശ്നം അറ്റകുറ്റപ്പണി നടത്തി പരിഹരിച്ചതായി വൈദ്യുതി, ജലം, നവീകരണ ഊർജ മന്ത്രാലയം (MEW) അറിയിച്ചു.മാർച്ച് 13 വെള്ളിയാഴ്ച ഉണ്ടായ അപ്രതീക്ഷിത തകരാറിനെ തുടർന്ന് പൈപ്പ് ലൈൻ കേടുപാടുകൾ സംഭവിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

അറ്റകുറ്റപ്പണി പൂർത്തിയായതിനെ തുടർന്ന് ജല പമ്പിംഗ് വീണ്ടും ആരംഭിച്ചിട്ടുണ്ടെന്നും, താൽക്കാലികമായി മർദ്ദം കുറഞ്ഞിരുന്ന പ്രദേശങ്ങളിലേക്ക് ക്രമാതീതമായി വെള്ളവിതരണം പുനഃസ്ഥാപിക്കുകയാണെന്നും അധികൃതർ അറിയിച്ചു. മൈദാൻ ഹവല്ലിയിലും സൽമിയയിലും അടുത്ത ഏതാനും മണിക്കൂറിനുള്ളിൽ ശുദ്ധജല വിതരണം സാധാരണ നിലയിലാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!