HomeGULFഇന്ന് വൈകിട്ട് മുതൽ മഴ, ചില പ്രദേശങ്ങളിൽ ഇടിമിന്നലിനും സാധ്യത; കാലാവസ്ഥാ മുന്നറിയിപ്പ്

ഇന്ന് വൈകിട്ട് മുതൽ മഴ, ചില പ്രദേശങ്ങളിൽ ഇടിമിന്നലിനും സാധ്യത; കാലാവസ്ഥാ മുന്നറിയിപ്പ്

spot_img

കുവൈറ്റ് സിറ്റി : കുവൈത്തിൽ ഞായറാഴ്ച വൈകിട്ട് മുതൽ നേരിയ മഴ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചില പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ ഉണ്ടാകാനിടയുണ്ടെന്നും ഇത് തിങ്കളാഴ്ച രാത്രി വൈകി വരെ തുടരാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

കാലാവസ്ഥാ മാപ്പുകൾ പ്രകാരം താഴ്ന്നും മധ്യനിലയിലുമുള്ള മേഘങ്ങൾ വർധിക്കുകയും ക്യൂമുലോനിംബസ് മേഘങ്ങൾ രൂപപ്പെടുകയും ചെയ്യുന്നതാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടർ ധറാർ അൽ-അലി പറഞ്ഞു.തിങ്കളാഴ്ച രാത്രി മുതൽ കാലാവസ്ഥയിൽ താൽക്കാലിക പുരോഗതി ഉണ്ടാകുമെങ്കിലും ചൊവ്വാഴ്ച രാവിലെ വീണ്ടും മഴയ്ക്ക് സാധ്യത ഉണ്ടാകും.

ഇടിമിന്നലോടുകൂടിയ മഴയും ചിലപ്പോൾ കനത്ത മഴയും വ്യാഴാഴ്ച വൈകുന്നേരം വരെ തുടരാൻ സാധ്യതയുണ്ട്. വ്യാഴാഴ്ച വൈകുന്നേരത്തിനു ശേഷം മഴയ്ക്ക് സാധ്യത കുറയുകയും കാലാവസ്ഥയിൽ ക്രമാതീതമായി മെച്ചം ഉണ്ടാകുകയും ചെയ്യും. ചില സമയങ്ങളിൽ കാറ്റ് ശക്തമാകാനും കടലിൽ ഉയർന്ന തിരമാലകൾ ഉണ്ടാകാനും, ചില പ്രദേശങ്ങളിൽ മഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!