HomeCommunityപശ്ചിമേഷ്യയിലെ സംഘർഷം; കറാച്ചിയിൽ കുടുങ്ങിയ മലയാളി കുടുംബത്തെ നാട്ടിലെത്തിക്കാൻ സഹായിച്ചത് കുവൈറ്റ് പ്രവാസി മണിക്കുട്ടന്റെ ഇടപെടൽ.

പശ്ചിമേഷ്യയിലെ സംഘർഷം; കറാച്ചിയിൽ കുടുങ്ങിയ മലയാളി കുടുംബത്തെ നാട്ടിലെത്തിക്കാൻ സഹായിച്ചത് കുവൈറ്റ് പ്രവാസി മണിക്കുട്ടന്റെ ഇടപെടൽ.

spot_img

കുവൈറ്റ് സിറ്റി : പാക്കിസ്ഥാനിലെ കറാച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കുടുങ്ങിയ മൂന്ന് മലയാളികളെ ചൊവ്വാഴ്ച കേരളത്തിലെത്തിച്ചു. അസർബൈജാനിലെ ബാക്കുവിൽ നിന്ന് ഷാർജ വഴി കുവൈത്തിലേക്ക് പുറപ്പെട്ട Air Arabia വിമാനത്തിലെ യാത്രക്കാരായ പാലക്കാട് കൊടുമ്പ് സ്വദേശി കൃഷ്ണ ദാസ് നാഗലൂർ, ഭാര്യ ഡോ. രശ്മി മേനോൻ (എറണാകുളം, കാലടി സ്വദേശി), മകൾ സ്മൃതി മേനോൻ (3) എന്നിവരാണ് സംഘർഷ സാഹചര്യങ്ങളെത്തുടർന്ന് കറാച്ചിയിൽ കുടുങ്ങിയത്. ഇവരോടൊപ്പം മറ്റ് ഇന്ത്യൻ പൗരന്മാരും ഉണ്ടായിരുന്നു.

പ്രാദേശിക സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് വിമാനം പാതമാറ്റി കറാച്ചിയിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. തുടർന്ന് ഇവർ ഒരു സുഹൃത്ത് വഴി കുവൈത്തിലെ ലോക കേരളസഭാംഗം മണിക്കുട്ടൻ എടക്കാട്ടിനെ ബന്ധപ്പെടുകയും, ഉടൻതന്നെ മണിക്കുട്ടൻ NORKA Roots-മായി ബന്ധപ്പെടുകയും, മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് Ministry of External Affairs ൽ നടത്തിയ ഇടപെടലുകളോടെ ആദ്യം കൊളംബോയിലേക്കും തുടർന്ന് ഇന്ത്യയിലേക്കും എത്തിക്കപ്പെടുകയുമുണ്ടായി. ലോക കേരളസഭ പ്രവാസികൾക്ക് എന്നും താങ്ങും തണലുമാകുന്നു എന്നതാണ് യാഥാർത്ഥ്യമെന്ന് ജോൺ ബ്രിട്ടാസ് എംപിയും ഫേസ്ബുക്കിൽ കുറിച്ചു.

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!