HomeGULFകുവൈത്ത് വിമാനത്താവളത്തിനുനേരെ വീണ്ടും ഡ്രോൺ ആക്രമണം; ഇന്ധന ടാങ്കിൽ തീപിടിത്തം

കുവൈത്ത് വിമാനത്താവളത്തിനുനേരെ വീണ്ടും ഡ്രോൺ ആക്രമണം; ഇന്ധന ടാങ്കിൽ തീപിടിത്തം

spot_img

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു ഇന്ധന ടാങ്കിനെ ലക്ഷ്യമാക്കി ഡ്രോണുകൾ ആക്രമണം നടത്തിയതിനെ തുടർന്ന് സ്ഥലത്ത് തീപിടിത്തമുണ്ടായതായി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി ബുധനാഴ്ച അറിയിച്ചു.പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം സംഭവത്തിൽ സാമ്പത്തിക നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടായിരിക്കുന്നത്; ആളപായമൊന്നും ഉണ്ടായിട്ടില്ലന്ന് അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് അബ്ദുള്ള അൽ-രാജ്ഹി വ്യക്തമാക്കി.

സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട അധികാരികൾ ഉടൻ തന്നെ അംഗീകരിച്ച അടിയന്തര നടപടികൾ നടപ്പിലാക്കുകയും അഗ്നിശമന സേനയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്തു.സംഭവ സ്ഥലത്ത് എല്ലാ ബന്ധപ്പെട്ട അധികാരികളും സന്നിഹിതരാണെന്നും സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കുന്നതിനുള്ള നടപടികൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!