കുവൈത്ത്: ക്യാപിറ്റൽ, മുബാറക് അൽ-കബീർ ഗവർണറേറ്റുകളിലുമായി നടത്തിയ പരിശോധനയിൽ 45 നിയമലംഘനങ്ങൾ കണ്ടെത്തി റിപ്പോർട്ട് രജിസ്റ്റർ ചെയ്തതായി കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു.
മുബാറക് അൽ-കബീർ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ വസ്തുക്കളുടെ വില നിശ്ചയിച്ചിരിക്കുന്ന സർക്കാർ നിർദേശങ്ങൾ പാലിക്കാത്തതും ചില സാധനങ്ങൾ കൂടുതലായ വിലയ്ക്ക് വിൽക്കുന്നതുമടക്കമുള്ള 39 നിയമലംഘനങ്ങൾ കണ്ടെത്തി. കൂടാതെ ലൈസൻസുള്ള പ്രവർത്തനങ്ങളിൽ വ്യതിയാനം നടത്തിയതിന് 3 നോട്ടീസുകളും നൽകി.
തലസ്ഥാന ഗവർണറേറ്റിലെ സ്ത്രീകളുടെ സലൂണുകളിലുള്‍പ്പെടെ നടത്തിയ പരിശോധനയിൽ 6 നിയമലംഘനങ്ങൾ കണ്ടെത്തി. ഇൻവോയിസുകളിലെ വില വ്യത്യാസവും വാണിജ്യ തട്ടിപ്പും ഉൾപ്പെടെയുള്ള കുറ്റങ്ങൾ കണ്ടെത്തിയതായും മന്ത്രാലയം അറിയിച്ചു. നിയമലംഘകരെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.
