HomeGULFഅടുത്ത ഞായറാഴ്ച മഴയ്ക്ക് സാധ്യത; കുവൈത്തിൽ സരയാത് കാലം ഉടൻ ആരംഭിക്കും

അടുത്ത ഞായറാഴ്ച മഴയ്ക്ക് സാധ്യത; കുവൈത്തിൽ സരയാത് കാലം ഉടൻ ആരംഭിക്കും

spot_img

കുവൈത്ത് സിറ്റി: അടുത്ത ഞായറാഴ്ച കുവൈത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധൻ ഈസ റമദാൻ അറിയിച്ചു. ഇന്ന് ലഭിച്ച മഴ വേഗത്തിൽ വന്നതും സ്വാധീനം കുറവായതുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇനി ഏകദേശം ആറു ദിവസത്തിനകം, അതായത് ഈ മാസത്തിന്റെ മധ്യത്തോടെ സരയാത് കാലം ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇപ്പോൾ രാജ്യം “അൽ-സബ്ഖ്” (Al-Sabq) എന്നറിയപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.ഈ വർഷം വസന്തകാലം കൂടുതൽ നീണ്ടുനിൽക്കുമെന്നും, പ്രത്യേകിച്ച് പകൽ സമയങ്ങളിൽ താപനിലയിൽ ശ്രദ്ധേയമായ വർധന ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് പ്രദേശത്തിന്റെ ഭൗഗോളിക സ്ഥാനം മൂലമാണെന്നും, ഉത്തര ഭാഗങ്ങളിലെ പല പ്രദേശങ്ങളിലും ഇതേ പ്രവണത കാണപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!