HomeGULF24 മണിക്കൂറിനിടെ കുവൈത്തിന്റെ വ്യോമപരിധിയിൽ കടന്നുകയറിയത് 14 ഡ്രോണുകൾ; മൂന്ന് സൈനികർക്ക് പരിക്ക്.

24 മണിക്കൂറിനിടെ കുവൈത്തിന്റെ വ്യോമപരിധിയിൽ കടന്നുകയറിയത് 14 ഡ്രോണുകൾ; മൂന്ന് സൈനികർക്ക് പരിക്ക്.

Google search engine

കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിന്റെ വ്യോമപരിധിയിൽ കടന്നുകയറിയ 14 ശത്രു ഡ്രോണുകൾ കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിൽ 8 ഡ്രോണുകൾ വ്യോമ പ്രതിരോധ സംവിധാനം തകർത്തതായി ഔദ്യോഗിക വക്താവ് കർണൽ സൗദ് അബ്ദുലസീസ് അൽ-ഒതൈബി അറിയിച്ചു.തകർത്ത ഡ്രോണുകളുടെ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് ചില വസ്തു നാശനഷ്ടങ്ങൾ ഉണ്ടായതായും, കൂടാതെ സായുധസേനയിലെ 3 അംഗങ്ങൾക്ക് ചെറിയ പരിക്കുകൾ സംഭവിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇവർ ആവശ്യമായ ചികിത്സ ലഭിച്ച ശേഷം ആരോഗ്യനില സ്ഥിരമാണെന്നും അറിയിച്ചു.

അതേസമയം, 3 ഡ്രോണുകൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ടു, ഇതോടെ വിമാനത്താവളത്തിലെ റഡാർ സംവിധാനത്തിന് കേടുപാടുകൾ സംഭവിച്ചുവെങ്കിലും ആളപായമൊന്നും ഉണ്ടായിട്ടില്ല. 3 ഡ്രോണുകൾ ഭീഷണി പരിധിക്ക് പുറത്തേക്ക് വീണതിനാൽ അപകടം ഉണ്ടായില്ലെന്നും അധികൃതർ വ്യക്തമാക്കി.രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ കുവൈത്ത് സായുധസേന പൂർണ സജ്ജതയോടെയാണ് പ്രവർത്തിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

RELATED NEWS
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!