കുവൈത്ത് സിറ്റി: രാജ്യത്തെ തൊഴിൽ നടപടികൾ കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായി അഷൽ പോർട്ടൽ വഴി പുതിയ ഇലക്ട്രോണിക് സേവന പാക്കേജ് മാൻപവർ അതോറിറ്റി പുറത്തിറക്കി. വിവിധ തൊഴിൽ വകുപ്പ് ഓഫീസുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ പ്രധാനപ്പെട്ട നടപടിക്രമങ്ങൾ ഇനി ഓൺലൈനായി പൂർത്തിയാക്കാം.നടപടിക്രമങ്ങൾ ലളിതമാക്കുക, പേപ്പർ ജോലികൾ കുറയ്ക്കുക, തൊഴിലുടമകൾക്കും കമ്പനികൾക്കും സമയവും അധ്വാനവും ലാഭിക്കാൻ അവസരമൊരുക്കുക എന്നിവയാണ് ഈ പുതിയ പദ്ധതിയുടെ പ്രധാന ലക്ഷ്യം. എവിടെനിന്നും ഏത് സമയത്തും ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താം.വർക്ക് പെർമിറ്റ് ട്രാൻസ്ഫർ: ഒരേ സ്പോൺസർക്ക് കീഴിലുള്ള മാറ്റങ്ങൾക്കായി വർക്ക് പെർമിറ്റ് അനുവദിക്കൽ (ആർട്ടിക്കിൾ 24).പെർമിറ്റ് പുതുക്കൽ: നിലവിലുള്ള വർക്ക് പെർമിറ്റുകൾ ഓൺലൈനായി പുതുക്കാം.പദവി മാറ്റം: തൊഴിലാളി എന്ന പദവിയിൽ നിന്നും ബിസിനസ് പങ്കാളി എന്ന പദവിയിലേക്കുള്ള താമസാനുമതി മാറ്റം.ഭേദഗതികൾക്ക് ശേഷമുള്ള പെർമിറ്റ്: വ്യക്തിഗത വിവരങ്ങളിലോ പദവിയിലോ വരുത്തുന്ന മാറ്റങ്ങൾക്ക് ശേഷമുള്ള പുതിയ വർക്ക് പെർമിറ്റ് ഇഷ്യൂ ചെയ്യൽ.പദവി മാറ്റം: ബിസിനസ് പങ്കാളി പദവിയിൽ നിന്നും വീണ്ടും തൊഴിലാളി എന്ന പദവിയിലേക്കുള്ള മാറ്റം.എൻട്രി വിസയിൽ നിന്നുള്ള മാറ്റം: സന്ദർശക വിസയിൽ എത്തിയവർക്ക് താമസാനുമതിയിലേക്ക് മാറുന്നതിനുള്ള വർക്ക് പെർമിറ്റ് അനുവദിക്കൽ.ലളിതമായ ഡിജിറ്റൽ നടപടിക്രമങ്ങൾപൂർണ്ണമായും ഡിജിറ്റൽ രീതിയിലുള്ള ഈ പ്രക്രിയ വളരെ ലളിതമായ ഘട്ടങ്ങളിലൂടെ പൂർത്തിയാക്കാമെന്ന് അതോറിറ്റി വ്യക്തമാക്കി.
പ്രവാസി തൊഴിൽ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; ‘അഷൽ’ പോർട്ടലിൽ പുതിയ ഇ-സേവനങ്ങളുമായി കുവൈത്ത് മാൻപവർ അതോറിറ്റി
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



