HomeGULFകുവൈത്തിൽ ഇടിയോടുകൂടിയ മഴ മുന്നറിയിപ്പ്

കുവൈത്തിൽ ഇടിയോടുകൂടിയ മഴ മുന്നറിയിപ്പ്

spot_img

കുവൈത്ത്: രാജ്യത്ത് ഇന്ന് രാത്രി മുതൽ മഴ ആരംഭിച്ച് വെള്ളിയാഴ്ച ഉച്ചവരെ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചില പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും കാറ്റിന്റെ ശക്തിയും അനുഭവപ്പെടാൻ സാധ്യതയുണ്ട്.

അതിനൊപ്പം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയും അധികൃതർ മുന്നറിയിപ്പ് നൽകി.കാലാവസ്ഥ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം മുതൽ ക്രമേണ മെച്ചപ്പെടാൻ തുടങ്ങും. അന്ന് മുതൽ മേഘങ്ങൾ കുറയുകയും മഴയ്ക്ക് സാധ്യത കുറഞ്ഞുവരുകയും ചെയ്യും. അധികൃതർ ഡ്രൈവർമാരോട് മഴയും മൂടൽമഞ്ഞും കാരണം ദൃശ്യമാനം കുറയാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിച്ച് വാഹനമോടിക്കണമെന്ന് നിർദേശിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!