HomeInternationalസൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിനുനേരെ ഡ്രോണ്‍ ആക്രമണം, സമ്മര്‍ദ തന്ത്രവുമായി ഇറാൻ

സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിനുനേരെ ഡ്രോണ്‍ ആക്രമണം, സമ്മര്‍ദ തന്ത്രവുമായി ഇറാൻ

spot_img

സൈപ്രസ്: ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാൻ ആക്രമണം വ്യാപിപ്പിച്ചതിന് പിന്നാലെ യൂറോപ്യൻ രാജ്യങ്ങളിലേക്കും ആക്രമണം. യൂറോപിനും ഏഷ്യയ്ക്കും ഇടയിലുള്ള യൂറോപ്യൻ യൂണിയനിൽ അംഗമായ ദ്വീപ് രാജ്യമായ സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളം ഇറാൻ ആക്രമിച്ചു. ബ്രിട്ടീഷ് വ്യോമ താവളത്തിലേക്ക് ഡ്രോണ്‍ ആക്രമണമാണ് നടത്തിത്. ആക്രമണത്തെ പ്രതിരോധിച്ചെന്നും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് തകര്‍ത്തെന്നും ബ്രിട്ടണ്‍ അറിയിച്ചു. യൂറോപ്യൻ യൂണിയന്‍റെ ഭാഗമായ ദ്വീപ് രാജ്യത്തേക്ക് കൂടി ആക്രമണം വ്യാപിപ്പിച്ച് സമ്മര്‍ദം തന്ത്രം ശക്തമാക്കുകയാണ് ഇറാൻ.

സംഘര്‍ഷം യൂറോപിലേക്ക് കൂടി വ്യാപിച്ചാൽ അത് സാമ്പത്തിക മേഖലയിൽ വലിയ പ്രത്യാഘാതമുണ്ടാകും. ഇറാനെതിരായ ആക്രമണത്തിൽ തങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ പരിമിതമായി വിട്ടുനൽകുമെന്ന് ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സൈപ്രസിലെ സൈനിക താവളത്തിനുനേരെ ഇറാന്‍റെ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ഇന്നലെയും സൈപ്രസിലേക്ക് ഡ്രോണ്‍ ആക്രമണം ഉണ്ടായിരുന്നെങ്കിലും ലക്ഷ്യം തെറ്റിയെത്തിയാണെന്നായിരുന്നു അനുമാനം. എന്നാൽ, ഇറാനോട് ചേര്‍ന്നുള്ള സൈപ്രസിലേക്ക് ബ്രിട്ടീഷ് സൈനിക താവളം ഇറാൻ ലക്ഷ്യമിടുന്നുവെന്നാണ് ഇന്നത്തെ ആക്രമണത്തോടെ വ്യക്തമാവുന്നത്.

1960വരെ ബ്രിട്ടണിന്‍റെ നിയന്ത്രണത്തിലുണ്ടായിരുന്ന സൈപ്രസിന് പിന്നീട് സ്വാതന്ത്ര്യം നൽകി. എന്നാൽ സൈപ്രസിലെ രണ്ടു മേഖലയിൽ ബ്രിട്ടണിന്‍റെ സൈനിക താവളങ്ങള്‍ തുടരുന്നുണ്ട്. ബ്രിട്ടണ് പരമാധികാരമുള്ള കേന്ദ്രങ്ങളാണ് ഇവ. യൂറോപ്യൻ രാജ്യങ്ങളെക്കുടി സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കുന്ന നടപടിയാണ് ഇറാന്‍റെ ഭാഗത്ത് നിന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. സംഘര്‍ഷത്തിൽ യുഎന്നിനോട് ഇടപടണമെന്ന് ഇറാൻ പറയുന്നതിനിടെയാണ് യൂറോപ്യൻ യൂണിയനിലുള്ള രാജ്യത്തിലെ സൈനിക കേന്ദ്രത്തിനുനേരെ ആക്രമണം. ആഗോള വ്യാപാര മേഖലയെ ആകെ കലുഷിതമാക്കി സമ്മര്‍ദം ശക്തമാക്കുകയാണ് ഇതിലൂടെ ഇറാൻ ലക്ഷ്യമിടുന്നത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!