കുവൈത്ത് സിറ്റി: കുവൈത്ത്–കോഴിക്കോട് (CCJ) നേരിട്ടുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാന സർവീസ് വീണ്ടും ആരംഭിക്കുന്നതായി അറിയിപ്പ്. 2026 മാർച്ച് 1 മുതൽ ആഴ്ചയിൽ മൂന്ന് സർവീസുകളോടെയാണ് വിമാന പ്രവർത്തനം പുനരാരംഭിക്കുന്നത്.നിലവിലെ വിന്റർ ഷെഡ്യൂൾ (WS 2026) പ്രകാരം, IX 394 എന്ന വിമാനമാണ് കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് നടത്തുക. മാർച്ച് 1 മുതൽ മാർച്ച് 27 വരെയാണ് നിലവിൽ അറിയിച്ച ഷെഡ്യൂൾ കാലാവധി. അതേസമയം, സമ്മർ 2026 ഷെഡ്യൂൾ ഉടൻ പ്രഖ്യാപിക്കുമെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് അധികൃതർ അറിയിച്ചു. ഔദ്യോഗിക സ്ഥിരീകരണം ലഭിച്ച ശേഷം ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കാമെന്നും ട്രാവൽ ഏജൻസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.കുവൈത്തിലെ മലയാളി യാത്രക്കാർക്ക് ഏറെ ആശ്വാസകരമായ തീരുമാനമാണിതെന്ന് ട്രാവൽ രംഗത്തെ പ്രതിനിധികൾ പറഞ്ഞു. കോഴിക്കോട് റൂട്ടിലെ സർവീസ് പുനരാരംഭിക്കുന്നത് പ്രവാസികൾക്കും അവധിക്കാല യാത്രക്കാർക്കും വലിയ സഹായമാകുമെന്നാണ് വിലയിരുത്തൽ.
കുവൈത്ത്–കോഴിക്കോട് എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസ് പുനരാരംഭിക്കുന്നു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



