Saturday, January 17, 2026
HomeGULFകുവൈത്ത് ബാങ്കുകളിൽ സമ്മാനങ്ങൾ വീണ്ടും: ഏകീകൃത ഗവർണൻസ് ചട്ടങ്ങൾ നടപ്പാക്കി സെൻട്രൽ ബാങ്ക്

കുവൈത്ത് ബാങ്കുകളിൽ സമ്മാനങ്ങൾ വീണ്ടും: ഏകീകൃത ഗവർണൻസ് ചട്ടങ്ങൾ നടപ്പാക്കി സെൻട്രൽ ബാങ്ക്

Google search engine

കുവൈത്ത്സിറ്റി: സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്ന പുതിയ ഗവർണൻസ്, നിയന്ത്രണ സംവിധാനങ്ങൾ പൂർത്തിയാക്കിയതിനെ തുടർന്ന് പ്രാദേശിക ബാങ്കുകൾക്ക് ഉപഭോക്താക്കൾക്ക് സമ്മാന നറുക്കെടുപ്പുകൾ ആരംഭിക്കാമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് അറിയിച്ചു.തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ, ബന്ധപ്പെട്ട അധികൃതർ നിർദേശിച്ച ചട്ടങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് സമ്മാനങ്ങൾ നൽകാൻ കഴിയുന്ന ഏകീകൃത സംവിധാനം ബാങ്കുകൾ നടപ്പാക്കിയതായി സെൻട്രൽ ബാങ്ക് വ്യക്തമാക്കി. എല്ലാ സമ്മാന നറുക്കെടുപ്പുകളിലും നീതിയും സുതാര്യതയും ഉറപ്പാക്കുന്ന ഏകീകൃത ഗവർണൻസ്, ഓഡിറ്റ് ഫ്രെയിംവർക്കും നിലവിൽ കൊണ്ടുവന്നിട്ടുണ്ട്.വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി നേടിയ ശേഷം മാത്രമാണ് ചില അക്കൗണ്ടുകളിലും ബാങ്കിംഗ് ഉൽപ്പന്നങ്ങളിലും സമ്മാനങ്ങൾ നൽകുന്നതെന്നും സെൻട്രൽ ബാങ്ക് പറഞ്ഞു. സുതാര്യത കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി 2025 ഒക്ടോബർ മുതൽ 2026 ജനുവരി വരെ ബാങ്കുകൾ തങ്ങളുടെ ആഭ്യന്തര സംവിധാനങ്ങളും നടപടിക്രമങ്ങളും പുതുക്കിയതായും അറിയിച്ചു.പുതിയ സംവിധാനങ്ങളുടെ ഭാഗമായി എല്ലാ സമ്മാന നറുക്കെടുപ്പുകളും മേൽനോട്ടം വഹിക്കാൻ ഏകീകൃത ബാഹ്യ ഓഡിറ്ററെ നിയമിക്കൽ, സാങ്കേതികവും പ്രവർത്തനപരവുമായ ഏകീകൃത മാനദണ്ഡങ്ങൾ നടപ്പാക്കൽ, സമ്മാനത്തിന്റെ മൂല്യം എത്രയുണ്ടെങ്കിലും എല്ലാ സമ്മാനങ്ങളും ബാഹ്യ ഓഡിറ്റ് പരിശോധനയ്ക്ക് വിധേയമാക്കൽ, ആഭ്യന്തര ഓഡിറ്റ് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തൽ എന്നിവ ഉൾപ്പെടുന്നു.ബാങ്കിംഗ് ഉൽപ്പന്നങ്ങളും ഗവർണൻസ് നടപടികളും പുനപരിശോധിക്കുന്നതിനായി 2025 മാർച്ചിലാണ് സമ്മാനങ്ങൾ നൽകൽ സെൻട്രൽ ബാങ്ക് താൽക്കാലികമായി നിർത്തിവച്ചതെന്നും, 2025 മുഴുവൻ പരിശോധനകളും ചർച്ചകളും നടത്തിയ ശേഷമാണ് ഇപ്പോഴുള്ള അന്തിമ നിയന്ത്രണ ചട്ടങ്ങൾ രൂപപ്പെടുത്തിയതെന്നും പ്രസ്താവനയിൽ പറഞ്ഞു.ഈ അന്തിമ ആവശ്യകതകൾ കുവൈത്ത് ബാങ്കിംഗ് അസോസിയേഷൻ മുഖേന ബാങ്കുകളെ അറിയിച്ചതോടൊപ്പം, പൂർണമായ നിയന്ത്രണം ഉറപ്പാക്കാൻ സാങ്കേതിക യോഗങ്ങളും സംഘടിപ്പിച്ചതായും സെൻട്രൽ ബാങ്ക് കൂട്ടിച്ചേർത്തു.

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!