HomeGULFമിസൈൽ - ഡ്രോൺ അവശിഷ്ടങ്ങൾ; 9 റിപ്പോർട്ടുകൾ കൈകാര്യം ചെയ്തതായി ആഭ്യന്തര മന്ത്രാലയം

മിസൈൽ – ഡ്രോൺ അവശിഷ്ടങ്ങൾ; 9 റിപ്പോർട്ടുകൾ കൈകാര്യം ചെയ്തതായി ആഭ്യന്തര മന്ത്രാലയം

spot_img

കുവൈത്ത് സിറ്റി: വ്യോമ പ്രതിരോധം നടത്തിയ തടയൽ നടപടികൾക്കിടെ വീണ അവശിഷ്ടങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടെ 9 റിപ്പോർട്ടുകൾ കൈകാര്യം ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആക്രമണം ആരംഭിച്ചതിനുശേഷം ഇതുവരെ 356 റിപ്പോർട്ടുകൾ EOD സംഘങ്ങൾ കൈകാര്യം ചെയ്താതായി ആഭ്യന്തര മന്ത്രാലയ വക്താവും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയയുടെ ഡയറക്ടർ ജനറലുമായ ബ്രിഗേഡിയർ ജനറൽ നാസർ ബൂസ്ലൈബ് മാധ്യമ ബ്രിഫിംഗിൽ പറഞ്ഞു.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്താകെ 5 തവണ സൈറൺ പ്രവർത്തിപ്പിച്ചതായും, ഇതോടെ ആക്രമണം ആരംഭിച്ചതിനുശേഷം സൈറൺ മുഴങ്ങിയതിന്റെ മൊത്തം എണ്ണം 87 ആയി ഉയർന്നതായും അദ്ദേഹം വ്യക്തമാക്കി. റിപ്പോർട്ടുകൾ ലഭിച്ച ഉടൻ തന്നെ വിദഗ്ധ സംഘങ്ങൾ സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിച്ച് പ്രദേശം സുരക്ഷിതമാക്കുകയും അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

ഇതിനിടെ, നിലവിലെ സാഹചര്യം പരിഗണിച്ച് ഈദുൽ ഫിത്വർ കാലയളവിൽ സ്റ്റേജ് പരിപാടികൾ , പാർട്ടികൾ, വിവാഹങ്ങൾ എന്നിവ നടത്തുന്നത് നിരോധിച്ച തീരുമാനം കർശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം വീണ്ടും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.പ്രസംഗത്തിന്റെ അവസാനം, ആഭ്യന്തര മന്ത്രാലയത്തിലെ ലാൻഡ് ബോർഡർ സെക്യൂരിറ്റി വിഭാഗത്തിലെ വീരമൃത്യു വരിച്ച മേജർ ഫഹദ് അൽ-മുജമ്മദ് പറഞ്ഞ വാക്കുകൾ അദ്ദേഹം ഓർമ്മിപ്പിച്ചു: “ഉറങ്ങൂ… ദൈവത്തിന് ശേഷം നിങ്ങളെ കാത്തുനിൽക്കുന്ന വീരന്മാർ ഇവിടെ ഉണ്ടെന്ന്.”രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കാനുള്ള ഈ ഉത്തരവാദിത്വം സുരക്ഷാ സേന തുടർന്നും നിഷ്ഠയോടെ നിർവഹിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!