HomeGULFബാച്ചിലർ താമസത്തിന് തടയിടാൻ കുവൈറ്റ് നഗരസഭ: ഫർവാനിയയിലെ പത്ത് കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

ബാച്ചിലർ താമസത്തിന് തടയിടാൻ കുവൈറ്റ് നഗരസഭ: ഫർവാനിയയിലെ പത്ത് കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

Google search engine

കുവൈറ്റ് സിറ്റി: ഫർവാനിയ ഗവർണറേറ്റിലെ സ്വദേശി പാർപ്പിട മേഖലയായ റബിയ, ഫിർദൗസ്, ഒമരിയ എന്നീ പ്രദേശങ്ങളിൽ ബാച്ചിലർ താമസവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തിയ പത്ത് കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം അധികൃതർ വിച്ഛേദിച്ചു. കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ എഞ്ചിനീയറിംഗ് ഓഡിറ്റ് ആന്റ് ഫോളോ-അപ്പ് വിഭാഗം നടത്തിയ പരിശോധനയിലാണ് നടപടി.

നിയമലംഘനം നടത്തിയ കെട്ടിട ഉടമകൾക്ക് നേരത്തെ 47 മുന്നറിയിപ്പുകൾ നൽകിയിരുന്നതായി മുനിസിപ്പാലിറ്റി അറിയിച്ചു. എന്നാൽ ഈ മുന്നറിയിപ്പുകൾ അവഗണിച്ചതിനെത്തുടർന്നാണ് മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് അധികൃതർ നീങ്ങിയത്. കുടുംബങ്ങൾ താമസിക്കുന്ന മേഖലകളിൽ ബാച്ചിലർമാർ താമസിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഈ പരിശോധനകൾ. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

RELATED NEWS
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!