HomeGULFസലൂണുകളിൽ പരിശോധന; കാലാവധി കഴിഞ്ഞ സൗന്ദര്യവസ്തുക്കളും ഷേവിംഗ് ഉൽപ്പന്നങ്ങളും പിടികൂടി

സലൂണുകളിൽ പരിശോധന; കാലാവധി കഴിഞ്ഞ സൗന്ദര്യവസ്തുക്കളും ഷേവിംഗ് ഉൽപ്പന്നങ്ങളും പിടികൂടി

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ കോമേഴ്‌സ്യൽ കൺട്രോൾ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ വകുപ്പ് പുരുഷന്മാരുടെ സലൂണുകളിൽ നടത്തിയ പരിശോധനയിൽ 10 നിയമലംഘനങ്ങൾ കണ്ടെത്തി. മൂന്ന് സലൂണുകളിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവസ്തുക്കളും ഷേവിംഗ് ഉൽപ്പന്നങ്ങളും ഉപയോഗിച്ചതായി കണ്ടെത്തി.

അതേസമയം 2026 ലെ മന്ത്രാലയ ഉത്തരവ് നമ്പർ 32 ലംഘിച്ച് പണമായി ഇടപാടുകൾ നടത്തിയതിനാൽ ഏഴ് സലൂണുകൾക്കെതിരെയും നടപടിയെടുത്തു. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനും നിയമങ്ങൾ കർശനമായി നടപ്പാക്കാനും നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!