കുവൈറ്റ് സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു നിർമ്മാണ സൈറ്റിലുണ്ടായ അപകടത്തിൽ പരിക്കേറ്റ തൊഴിലാളിയെ കുവൈറ്റ് ഫയർ ഫോഴ്‌സ് അതിസാഹസികമായി രക്ഷപ്പെടുത്തി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. കെട്ടിടത്തിന്റെ അടിത്തറയ്ക്കായി എടുത്ത കുഴിയിലേക്ക് ഉയരത്തിൽ നിന്ന് തൊഴിലാളി വീഴുകയായിരുന്നു. അപകടത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ സെർച്ച് ആൻഡ് റെസ്‌ക്യൂ സെന്ററിൽ നിന്നും ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്നുമുള്ള ഫയർ ഫൈറ്റിംഗ് ടീമുകൾ സംഭവസ്ഥലത്തെത്തി. കുഴിയിൽ കുടുങ്ങിക്കിടന്ന തൊഴിലാളിയെ പുറത്തെടുത്ത രക്ഷാപ്രവർത്തകർ, ഉടൻ തന്നെ അദ്ദേഹത്തിന് ആവശ്യമായ പ്രഥമശുശ്രൂഷകൾ നൽകുകയും തുടർചികിത്സയ്ക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിന് ശേഷം, കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി നിർമ്മാണ സൈറ്റ് സുരക്ഷാ സംഘം സീൽ ചെയ്തിട്ടുണ്ട്.
ഷുവൈഖിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ കുഴിയിൽ വീണ തൊഴിലാളിയെ അഗ്നിശമന സേന രക്ഷപ്പെടുത്തി
RELATED NEWS
COMMUNITY

