കുവൈറ്റ് സിറ്റി : ഈദ് അൽ-ഫിത്റ് അവസരത്തിൽ കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹിന്റെ ആശംസകൾ അമീറി ദിവാൻ രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും അറിയിച്ചു. എല്ലാവർക്കും ആരോഗ്യവും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഈദ് ആയിരിക്കട്ടെ എന്ന് അമീർ ആശംസിച്ചു.
ഇതോടൊപ്പം കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹിനും പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ-അഹമ്മദ് അൽ-സബാഹിനും ഈദ് ആശംസകൾ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ പ്രവർത്തിക്കുന്ന സായുധ സേനയുടെയും സുരക്ഷാ വിഭാഗങ്ങളുടെയും സേവനങ്ങളെ അമീറി ദിവാൻ അഭിനന്ദിച്ചു.
